ETV Bharat / state

എൽഡിഎഫ് വിഭാവനം ചെയ്യുന്നത് സമസ്‌ത മേഖലകളുടെയും വികസനം: മന്ത്രി ജി സുധാകരൻ - എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക

ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ldf election manifesto  എൽഡിഎഫ്  മന്ത്രി ജി സുധാകരൻ  എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക  ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പ്
എൽഡിഎഫ് വിഭാവനം ചെയ്യുന്നത് സമസ്‌ത മേഖലകളുടെയും വികസനം: മന്ത്രി ജി സുധാകരൻ
author img

By

Published : Dec 1, 2020, 10:18 PM IST

ആലപ്പുഴ: സംസ്ഥാനത്തിൻ്റെ സമസ്‌ത മേഖലകളിലും വികസനം വാഗ്‌ദാനം ചെയ്യുന്നതാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഎംഎസ് സ്റ്റേഡിയത്തിൻ്റെ പൂർത്തീകരണവും സമ്പുർണ ശുചിത്വ നഗരവും വിദ്യാഭ്യാസ-സാംസ്ക്കാരിക-ആരോഗ്യമേഖലകളിലെ വികസന വാഗ്‌ദാനങ്ങളുമാണ് പ്രകടനപത്രികയിലെ പ്രധാന വിഷയങ്ങൾ.

ഭൂരഹിത - ഭവന രഹിതർക്കായി നടപ്പിലാക്കുന്ന പദ്ധതിയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഭൂമി കണ്ടെത്തി വീടും സ്ഥലവും ഇല്ലാത്തവരെ പുനഃരധിവസിപ്പിക്കും. സവ്വോദയപുരത്തെ നഗരസഭാ വക സ്ഥലത്ത് വീടുകളും ഫ്ലാറ്റുകളും നിർമിക്കും. 5000 പേർക്ക് തൊഴിൽ നൽകും. നഗരത്തെ സമ്പൂർണ ശുചിത്വ നഗരമാക്കാൻ ശാസ്ത്രിയ പദ്ധതി നടപ്പാക്കും. ഖരമാലിന്യ സംസ്‌കരണം പൂർണതയിലെത്തിക്കുമെന്നും പ്രകടന പത്രികയിലൂടെ വാഗ്‌ദാനം ചെയ്യുന്നു.

2005-2010ലെ എൽഡിഎഫ് ഭരണ കാലത്താണ് ഇഎംഎസ് സ്റ്റേഡിയത്തിൻ്റെ ഒന്നാം ഘട്ടം നിർമിച്ചത്. അന്നത്തെ എൽഡിഎഫ് സർക്കാറാണ് സ്റ്റേഡിയം നിർമാണത്തിന് 13 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി നൽകിയത്. ഒന്നാം ഘട്ടം നിർമിച്ച് 10 വർഷം പിന്നിട്ടെങ്കിലും രണ്ടാം ഘട്ട നിർമാണം ആരംഭിക്കാൻ പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. വനിതകൾക്കും യുവാക്കൾക്കുമായി നഗരത്തിൽ നാല് ഓപ്പൺ ജിംനേഷ്യം, റോവിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പരിശീലന കേന്ദ്രവും ഹോസ്റ്റലും, വള്ളംകളി മ്യൂസിയവും സിബിഎല്ലിന് കേന്ദ്രവും സ്ഥാപിക്കും. നഗരത്തിലെ കളിക്കളങ്ങൾ സംരക്ഷിച്ച് പുതിയവ സ്ഥാപിക്കും എന്നിവയില്‍ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.