ETV Bharat / state

ഭവന പദ്ധതി: വീയപുരത്ത് മഹിളാ കോൺഗ്രസ് വീട് നിർമിച്ച് നൽകി

മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട് വീയപുരം പഞ്ചായത്തിലാണ് വീട് നിർമിച്ച് നൽകിയത്. താക്കോൽ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു ഗുണഭോക്താവ് ഗീത ബാബുവിന് നൽകി.

MAHILA CONGRSS  MAHILA CONGRSS Kerala news  MAHILA CONGRSS HOME PROJECT KEY HANDOVERING news  കെ.പി.സി.സി ഭവന പദ്ധതി  മഹിളാ കോൺഗ്രസ് വീട് നിർമിച്ച് നൽകി  മഹിളാ കോൺഗ്രസ് ആലപ്പുഴ
കെ.പി.സി.സി ഭവന പദ്ധതി; വീയപുരത്ത് മഹിളാ കോൺഗ്രസ് വീട് നിർമിച്ച് നൽകി
author img

By

Published : Oct 2, 2020, 5:26 PM IST

ആലപ്പുഴ: കെ.പി.സി.സി ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി മഹിളാ കോൺഗ്രസ് നിർമിച്ച വീടിന്‍റെ താക്കോൽ ദാനം നടന്നു. മഹിളാകോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട് വീയപുരം പഞ്ചായത്തിലാണ് വീട് നിർമിച്ച് നൽകിയത്. താക്കോൽ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു ഗുണഭോക്താവ് ഗീത ബാബുവിന് നൽകി. സ്വന്തമായി വീടില്ലാത്തവർക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ മഹിളാ കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും സമൂഹത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ഭവന പദ്ധതി; വീയപുരത്ത് മഹിളാ കോൺഗ്രസ് വീട് നിർമിച്ച് നൽകി

ഡി.സി.സിയുടെ നേതൃത്വത്തിൽ 34 വീടുകൾ നിർമിക്കുന്നുണ്ടെന്നും അതിൽ 14 വീടുകൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലും ഭവനപദ്ധതികൾ നടക്കുന്നുണ്ടെന്നും ലിജു ചൂണ്ടിക്കാട്ടി. താക്കോൽദാന ചടങ്ങിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിന്ദു ബൈജു അധ്യക്ഷയായി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ബബിതാ ജയൻ, സുജാ ജോഷ്യ, രമാ തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.