ആലപ്പുഴ: തദ്ദേശഭരണ തെരഞ്ഞെടുപ്പ് 2020ന് മുന്നോടിയായുള്ള മോക് പോൾ ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിൽ നടക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലായിരിക്കും മോക് പോൾ. കലക്‌ട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2350 കൺട്രോൾ യൂണിറ്റുകളും 7050 ബാലറ്റ് യൂണിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്ട്രോങ്ങിലേക്ക് മാറ്റുന്നതിനായി പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകൾ 12 ബ്ലോക്ക് വരണാധികാരികൾക്കും നഗരസഭകളിലേക്ക് ഉള്ള വോട്ടിങ് മെഷീനുകൾ നഗരസഭാ വരണാധികാരികൾക്കും ജില്ലാ കലക്ടർ കൈമാറും. തെരഞ്ഞെടുപ്പു വരെ ഇവ പൊലീസ് സുരക്ഷയിൽ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ പുരോഗമിച്ചു വരുകയാണെന്ന് തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മോക് പോൾ ശനിയാഴ്ച - മോക് പോൾ ശനിയാഴ്ച
കലക്‌ട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2350 കൺട്രോൾ യൂണിറ്റുകളും 7050 ബാലറ്റ് യൂണിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.