ETV Bharat / state

വെള്ളം ഇറങ്ങാതെ കുട്ടനാട്: ഗതാഗത തടസം രൂക്ഷം - Kuttanad

ആലപ്പുഴ- ചങ്ങനാശേരി റോഡിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയില്‍. വാഹന ഗതാഗതം ഭാഗികം.

കുട്ടനാട്ടിലേക്കുള്ള ഗതാഗത മാർഗങ്ങൾ അടയുന്നു
author img

By

Published : Aug 11, 2019, 6:33 PM IST

ആലപ്പുഴ: വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട്ടില്‍ ഗതാഗത തടസവും മഴ ദുരിതവും തുടരുന്നു. പുളിങ്കുന്ന് പാലത്തിന് താഴെ അടിഞ്ഞുകൂടിയ മരക്കൊമ്പുകളും തടിക്കഷണങ്ങളും നീക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ സെല്ലിന്‍റെ നിർദ്ദേശപ്രകാരം എൻഡിആർഎഫിന്‍റെ സഹായം തേടി. വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു. കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എസി റോഡിൽ മാമ്പുഴക്കരി വരെ സർവ്വീസ് നടത്തുമെന്ന് എടിഒ അറിയിച്ചു.

ആലപ്പുഴ കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലം വലിയ വാഹനങ്ങൾക്കൊഴികെ യാത്രാസൗകര്യത്തിനായി മന്ത്രി ജി സുധാകരൻ തുറന്നുകൊടുത്തു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ചെറുതന ഹനുമാൻ തറ പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. അതോടൊപ്പം ചെങ്ങന്നൂരിൽ അടിയന്തര സഹായത്തിന് 12 അംഗ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചു. നെടുമുടിയിലും മുട്ടാരിലും സൈന്യവും ക്യാമ്പ് ചെയ്യുന്നുണ്ട്.

Intro:Body:കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കും മഴവെള്ളവും മടവീഴ്ച്ചയും മൂലം കുട്ടനാടിന്റെ പലപ്രദേശങ്ങളും ഒറ്റപ്പെടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലം വലിയ വാഹനങ്ങൾക്കൊഴികെ യാത്രാസൗകര്യത്തിനായി പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ തുറന്നുകൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുന്ന
തിനായി വിന്യസിച്ചിട്ടുണ്ട്. ചെറുതന ഹനുമാൻതറ പാലത്തിനടിയിൽ
അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്.

പുളിങ്കുന്ന് പാലത്തിന് താഴെ അടിഞ്ഞുകൂടിയ മരക്കൊമ്പുകളും തടിക്കഷണങ്ങളും നീക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ നിർദ്ദേശപ്രകാരം എൻ.ഡി.ആർ.എഫിന്റെ സഹായം തേടി. ചെങ്ങന്നൂരിൽ അടിയന്തിര സഹായത്തിന് നിയോഗിക്കുന്നതിന് 12 അംഗ എൻ.ഡി.ആർ.എഫ് സംഘം എൻജിനിയറിങ് കോളജിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സൈന്യത്തിന്റെ 43 പേർ നെടുമുടിയിലെ സ്‌കൂളിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.മിലിട്ടറിയുടെ 17 പേർ മുട്ടാരിലേക്കും നിയോഗിച്ചു.

ആലപ്പുഴ-ചങ്ങനാശേരി എസി റോഡിന്‍റെ വിവിധ ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ചെറുവാഹനങ്ങളുടെ ഗതാഗതം ഇന്നലെ വൈകുന്നേരത്തോടെ നിരോധിച്ചിരുന്നു. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി സർവീസുകൾ പൂർണമായും നിർത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ.സി. റോഡിൽ മാമ്പുഴക്കരി വരെ സർവ്വീസ് തുടങ്ങുമെന്ന് എ.ടി.ഒ. അറിയിച്ചു,Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.