ETV Bharat / state

കിസാൻ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം കലക്ടർ നിർവഹിച്ചു

ജില്ലയിൽ 53 ശതമാനം പേർക്കാണ് ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുള്ളത്

കിസാൻ ക്രഡിറ്റ് കാർഡ് ക്യാമ്പയിൻ; ജില്ലാ തല ഉദ്ഘാടനം കളക്ടർ നിർവഹിച്ചു
author img

By

Published : Jul 19, 2019, 4:11 AM IST

ആലപ്പുഴ: അർഹരായ എല്ലാ കർഷകരിലേക്കും കിസാൻ ക്രെഡിറ്റ് കാർഡ് എത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന ക്യാമ്പയിന്‍റെ ജില്ലാ തല ഉദ്ഘാടനം കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. റിസർവ് ബാങ്കിന്‍റെയും ലീഡ് ബാങ്കിന്‍റെയും ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡ് എടുക്കാൻ പ്രേരിപ്പിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു.

ജില്ലയിൽ 53 ശതമാനം പേർക്കാണ് ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുള്ളത്. കർഷകർക്ക് കുറഞ്ഞ പലിശക്ക് കൃഷിയാവശ്യത്തിനായി പണം പിൻവലിക്കാൻ അവസരം നൽകുന്നു എന്നതാണ് കെസിസിയുടെ പ്രത്യേകത. ഒരു വർഷത്തേക്ക് കൂട്ടുപലിശ ഉണ്ടാകില്ല. യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ വിആർ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.

Intro:nullBody:കിസാൻ ക്രഡിറ്റ് കാർഡ് ക്യാമ്പയിൻ : ജില്ലാ തല ഉദ്ഘാടനം കളക്ടർ നിർവഹിച്ചു

ആലപ്പുഴ: അർഹരായ എല്ലാ കർഷകരിലും കിസാൻ ക്രഡിറ്റ് കാർഡ് എത്തിക്കുക എന്ന ലക്ഷ്യവുമായി ജില്ലയിൽ ആരംഭിക്കുന്ന കാംപെയിനിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള കളക്‌ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നിർവഹിച്ചു. റിസർവ് ബാങ്കിന്റെയും ലീഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂടുതൽ കർഷക പ്രാധാന്യമുള്ള ആലപ്പുഴ പോലുള്ള ജില്ലയിൽ കർഷകരെ കൂടുതലായി കിസാൻ ക്രഡിറ്റ് കാർഡ് എടുക്കാൻ പ്രേരിപ്പിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ ഇടപെടലുകൾ നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു.ജില്ലയിൽ 53 ശതമാനം പേർക്കാണ് ക്രഡിറ്റ് കാർഡ് ലഭിച്ചിട്ടുള്ളത്. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് കൃഷിയാവശ്യത്തിനായി പണം പിൻവലിക്കാൻ അവസരം നൽകുന്നു എന്നതാണ് കെ.സി.സിയുടെ പ്രത്യേകത. ഒരു വർഷത്തേക്ക് കൂട്ടുപലിശ ഉണ്ടാകില്ല. യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ വി.ആർ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പുകൂടാതെ ആനിമൽ ഹസ്ബൻഡറി, ഫിഷറീസ് എന്നിവയെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.