ETV Bharat / state

"ദൈവത്തെ ദ്രോഹിച്ചയാൾ വിളിച്ചാൽ ദൈവം കേൾക്കില്ല"; പിണറായിക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ - ayyapan

വിശ്വാസികളിൽ പിണറായി സർക്കാർ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും ഇതിന് അവർ പകരം ചോദിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കെ.സി വേണുഗോപാൽ  എ.ഐ.സി.സി ജനറൽ സെക്രട്ടറി  എ.ഐ.സി.സി  പിണറായി വിജ​യൻ  അയ്യപ്പൻ  KC Venugopal replied to Pinarayi Vijayan's comment  KC Venugopal  Pinarayi Vijayan  ayyapan  sabarimala
"ദൈവത്തെ ദ്രോഹിച്ചയാൾ വിളിച്ചാൽ ദൈവം കേൾക്കില്ല"; പിണറായിക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ
author img

By

Published : Apr 6, 2021, 12:15 PM IST

Updated : Apr 6, 2021, 1:07 PM IST

ആലപ്പുഴ : ദൈവത്തെയും ദേവഗണങ്ങളെയും ദ്രോഹിച്ചയാൾ വിളിച്ചാൽ ദൈവം കേൾക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ. അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും എ​ൽ.​ഡി.എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പിണറായി വിജ​യ​ന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ദൈവത്തെ ദ്രോഹിച്ചയാൾ വിളിച്ചാൽ ദൈവം കേൾക്കില്ല"; പിണറായിക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ

അയ്യപ്പനെയും ദേവഗണങ്ങളെയും കഴിയാവുന്നത്രയും ഉപദ്രവിച്ചിട്ട് അവസാനം അവരെ വിളിക്കുന്നത് ഗത്യന്തരം ഇല്ലാതെ വരുമ്പോഴാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം ഗതികേട് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ വിശ്വാസം അർപ്പിച്ച് വിളിക്കുമ്പോഴാണ് ദൈവം വിളി കേൾക്കുന്നത്. ഇത് വിശ്വാസം അർപ്പിക്കുന്നത് മാത്രമല്ല വിശ്വാസം അർപ്പിക്കുന്നവരെ ദ്രോഹിച്ച ഒരാൾക്ക് എങ്ങനെ ദൈവത്തെ വിളിക്കാൻ കഴിയുമെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. വിശ്വാസികളിൽ പിണറായി സർക്കാർ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും ഇതിന് അവർ പകരം ചോദിക്കുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Last Updated : Apr 6, 2021, 1:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.