ETV Bharat / state

ഇഡിയുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണോയെന്ന് അന്വേഷണത്തിന് ശേഷം പറയാമെന്ന് കെസി വേണുഗോപാൽ

സംസ്ഥാനത്ത് യുഡിഎഫ് പ്രതിരോധത്തിലല്ലെന്നും തെരഞ്ഞെടുപ്പിനെ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും കെ.സി വേണുഗോപാൽ എംപി വ്യക്തമാക്കി.

kc venugopal opinion regarding Enforcement enquiry  ഇഡി  കെസി വേണുഗോപാൽ  ആലപ്പുഴ  Enforcement enquiry  kc venugopal  alappuzha  kerala politics  kerala politics latest news
ഇഡിയുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണോയെന്ന് അന്വേഷണത്തിന് ശേഷം പറയാമെന്ന് കെസി വേണുഗോപാൽ
author img

By

Published : Dec 5, 2020, 4:11 PM IST

Updated : Dec 5, 2020, 5:09 PM IST

ആലപ്പുഴ: ഇഡിയുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണോ എന്ന് അന്വേഷണത്തിന് ശേഷം പറയാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് എങ്ങനെയാണ് ഇതുസംബന്ധിച്ച് പറയുകയെന്നും വേണുഗോപാൽ ചോദിച്ചു. അത് തന്നെയാണ് മുഖ്യമന്ത്രിയുടെയും നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിൽ തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ.

കേരളത്തിൽ യുഡിഎഫ് പ്രതിരോധത്തിലല്ലെന്നും തെരഞ്ഞെടുപ്പിനെ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. ബാർക്കോഴയും ഇബ്രാഹിംകുഞ്ഞും എംസി ഖമറുദ്ദീനും ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ട കേസ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ നാലര വർഷക്കാലം ഈ സർക്കാർ നടത്തിയ അന്വേഷണത്തെ ആ രീതിയിലാണ് കാണുന്നത്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്യുന്ന പലരും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

Last Updated : Dec 5, 2020, 5:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.