ETV Bharat / state

'മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചു'; സർക്കാരിനെതിരെ കെ.സി വേണുഗോപാല്‍

മണ്ണെണ്ണ ഉൾപ്പെടെയുള്ള സബ്‌സിഡി അട്ടിമറിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ ബിപിഎൽ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയാകും ഉപതെരഞ്ഞെടുപ്പെന്ന് കെ.സി വേണുഗോപാല്‍

സർക്കാരിനെതിരെ ആരോപണവുമായി കെ.സി വേണുഗോപാല്‍
author img

By

Published : Oct 18, 2019, 7:48 PM IST

ആലപ്പുഴ: തീരദേശ പരിപാലന നിയമം അട്ടിമറിച്ച് മത്സ്യത്തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ടി.എന്‍ പ്രതാപന്‍ നയിച്ച തീരദേശ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്‌മാന്‍റെ പ്രചരണാര്‍ഥമാണ് പദയാത്ര സംഘടിപ്പിച്ചത്.

കഴിഞ്ഞ മൂന്നര വർഷം തീരദേശ മേഖലെയെ അവഗണിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ പല പദ്ധതികളും പിണറായി വിജയന്‍റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചു. കഴിഞ്ഞ മൂന്നര വർഷം ഈ മേഖലയിൽ ഒരു പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. മണ്ണെണ്ണ ഉൾപ്പെടെയുള്ള സബ്‌സിഡി അട്ടിമറിച്ച് മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളെ ബിപിഎൽ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയാകും ഈ ഉപതെരഞ്ഞെടുപ്പെന്നും വേണുഗോപാല്‍ പറഞ്ഞു. നൂറ് കണക്കിന് പ്രവർത്തകർ പദയാത്രയിൽ അണിനിരന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ ദേശീയ ചെയർമാൻ ടി.എൻ പ്രതാപൻ ജാഥ ക്യാപ്റ്റനായി നയിച്ച പദയാത്ര പാട്ടം പള്ളിക്ക് സമീപം നിന്ന് ആരംഭിച്ച് ചാപ്പക്കടവില്‍ സമാപിച്ചു.

Intro:Body:തീരദേശ പരിപാലന നിയമം അട്ടിമറിച്ച് മത്സ്യതൊഴിലാളികളെ വഞ്ചിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് കെ.സി വേണുഗോപാൽ

തീരദേശ പരിപാലന നിയമം അട്ടിമറിച്ച് മത്സ്യതൊഴിലാളികളെ വഞ്ചിച്ച സർക്കാരാണ് കേന്ദ്ര-കേരള സർക്കാരെന്ന് മുൻ കേന്ദ്ര മന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ. മത്സ്യതൊഴിലാളി കോൺഗ്രസിന്റെ നേതൃതത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ഷാനിമോൾ ഉസ്മാന്റെ പ്രചരണാർത്ഥം ടി എൻ പ്രതാപൻ നയിച്ച തീരദേ പദയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുവായിരുന്നു അദ്ദേഹം.കഴിഞ്ഞ മൂന്നര വർഷം മൽസ്യമേഖലെയെ അവഗണിച്ച സർക്കാരാണ് ഇടത്പക്ഷ സർക്കാർ. മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് സർക്കാർ ആവിശ്കരിച്ച് നടപ്പാക്കിയ പല പദ്ധതികളും അട്ടിമറിച്ച സർക്കാരാണ് പിണറായി വിജയൻ നേത്യത്വം നൽകുന്ന ഇടതപക്ഷ സർക്കാർ. കഴിഞ്ഞ മൂന്നര വർഷം ഈ മേഖലയിൽ ഒരു പദ്ധതിയും ആവിശ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. മണ്ണെണ്ണ ഉൽപ്പെടെയുള്ള സബ്സിഡി അട്ടിമറിച്ച് മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയാകും ഈ ഉപതിരഞ്ഞെടുപ്പ് യെന്ന് പദയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.തീരദ്ദേശത്തെ ആവേശത്തിലാക്കിയാണ് പദയാത്ര കടന്ന് പോയത് .നൂറ് കണക്കിന് പ്രവർത്തകർ പദയാത്രയിൽ അണിനിരന്നു. മൽസ്യതൊഴിലാളി കോൺഗ്രസിന്റെ ദേശീയ ചെയർമാൻ ടി.എൻ പ്രതാപൻ ജാഥ ക്യാപ്റ്റനായി നയിച്ച പദയാത്ര പാട്ടം പള്ളിക്ക് സമീപം നിന്ന് ആരംഭിച്ച പദയാത്ര ചാപ്പക്കടവ് സമാപിച്ചു. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.