ആലപ്പുഴ: സമ്പർക്കം മൂലമുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കുറഞ്ഞാൽ പുതിയ സ്ഥലങ്ങളിലേക്കും ക്ലസ്റ്ററുകൾ രൂപപ്പെടാൻ ഇടയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ‘ബ്രേക്ക് ദ ചെയിൻ’ ഉറപ്പാക്കുകയാണ് ഇത് തടയുന്നതിനുള്ള പ്രധാന മാര്‍ഗം. മാസ്ക് ശരിയായ വിധത്തിൽ ധരിക്കുക. കൈകൾ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും മറക്കാതിരിക്കുക. സാമൂഹിക അകലം ഉറപ്പാക്കി മറ്റുള്ളവരോട് ഇടപെടുക.
കഴിയുന്നതും കുറച്ച് ആളുകളുമായി സഹകരിക്കുക അത്യാവശ്യമില്ലാത്ത യാത്രകൾ ,ചടങ്ങുകൾ വേണ്ടെന്നു വയ്ക്കുക . സ്രവ പരിശോധനയ്ക്ക് വിധേയരായവർ നിർബന്ധമായും മുറിക്കുള്ളിൽ ക്വാറന്‍റൈനില്‍ കഴിയുക. വീട്ടുകാരോട് അകലം പാലിച്ചു അവർക്ക് രോഗം വരാൻ ഇടയാക്കക്കകില്ല എന്ന് ഉറപ്പിക്കുക . റിസൾട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട് മറ്റുള്ളവരോട് സഹകരിക്കാവു. പരിശോധനാഫലം അറിയുന്നതിനായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യപ്രവർത്തകരോടോ ഫോണിൽ ബന്ധപ്പെടുക. റിസൾട്ട് ലഭിക്കുന്നതിന് എന്തെങ്കിലും പ്രയാസം ഉണ്ടായാൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക 04772961652.