ETV Bharat / state

പക്ഷിപ്പനി; കേരളത്തിലേക്ക് ഏഴംഗ കേന്ദ്ര സംഘമെത്തും - ഉന്നതതല സംഘത്തെ കേരളത്തിലേക്ക് എത്തും

രോഗത്തെക്കുറിച്ചും രോഗം ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും വിശദമായി പരിശോധിച്ച ശേഷം ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം കേന്ദ്രത്തിന് സമർപ്പിക്കും.

Avian Influenza  പക്ഷിപ്പനി  ആലപ്പുഴയിൽ പക്ഷിപ്പനി  കേരളത്തിൽ പക്ഷിപ്പനി  BIRD FLU IN ALAPPUZHA  പക്ഷിപ്പനി കേന്ദ്ര സംഘം കേരളത്തിലേക്ക്  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  Union Ministry of Health and Family Welfare  Avian Influenza Outbreak in kerala  Centre team to Kerala  ഉന്നതതല സംഘത്തെ കേരളത്തിലേക്ക് എത്തും  വിദഗ്‌ധ പരിശോധനകൾക്കായി കേന്ദ്ര സംഘം
ആലപ്പുഴയിൽ പക്ഷിപ്പനി; വിദഗ്‌ധ പരിശോധനകൾക്കായി കേന്ദ്ര സംഘം കേരളത്തിലേക്ക്
author img

By

Published : Oct 27, 2022, 6:30 PM IST

ന്യൂഡല്‍ഹി/ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്കായി 7 അംഗ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ തീരുമാനിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രോഗത്തെക്കുറിച്ചും രോഗം ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും വിശദമായി പരിശോധിച്ച ശേഷം ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും. ബെംഗളൂരുവിലെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ റീജിയണൽ ഓഫിസിലെ സീനിയർ ആർഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്.

ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്‌പിറേറ്ററി ഡിസീസസ്, ന്യൂഡൽഹിയിലെ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ചെന്നൈ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധർ ഉൾപ്പെടുന്ന ഏഴംഗ സംഘമാണ് കേരളത്തിലേക്ക് എത്തുക.

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, മാനേജ്മെന്‍റ് മാർഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പുകളെ സംഘം സഹായിക്കും. ആലപ്പുഴയിലെ ഹരിപ്പാട് നഗരസഭയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിൽ സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

ALSO READ: ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; വിപണനവും കടത്തലും നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്‌ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്‌ടോബർ 30 വരെ ജില്ല കലക്‌ടർ നിരോധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.