ആലപ്പുഴ: ഹരിപ്പാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയത് അതിസാഹസികമായി.. പ്രതി കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എല്ലാവിധ തയ്യാറെടുപ്പകളോടെയുമാണ് അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയത്.
ആൽബിൻ കൊയമ്പത്തൂരിൽ ഉണ്ടെന്നറിഞ്ഞ ശേഷം പ്രദേശം വീക്ഷിക്കാൻ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിൽ ശേഷിക്കുന്നവരും 15ന് കോയമ്പത്തൂരിലെത്തി ആൽബിൻ രാജിന്‍റെ വീട് വളഞ്ഞു. പൊലീസിനെ കണ്ട് വീടുകളുടെ ടെറസുകൾ ചാടി ഓടി കടന്ന പ്രതിയെ പൊലീസും സമാന രീതിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമം നടത്തി. തുടർന്ന് സാഹസികമായാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.