ETV Bharat / state

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി കുട്ടനാട്ടിലെ അതിഥി തൊഴിലാളികൾ

അസം ബോഡോ ലാന്‍റിലെ സ്വദേശികളാണിവര്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി കുട്ടനാട്ടിലെ അതിഥി തൊഴിലാളികൾ
author img

By

Published : Aug 16, 2019, 2:19 AM IST

ആലപ്പുഴ: താമസിക്കുന്ന ഷെഡിന് മുന്നില്‍ ദേശീയ പതാകയുര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച് അതിഥി തെഴിലാളികള്‍. ആലപ്പുഴ കുട്ടനാട് മങ്കൊമ്പിലെ സ്വകാര്യ ഹോട്ടലിലെ ഒരു കൂട്ടം തൊഴിലാളികളാണ് വ്യത്യസ്‌തമായ രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. അസം ബോഡോ ലാന്‍റിലെ സ്വദേശികളാണിവര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ കേരളത്തില്‍ സ്വാതന്ത്യ ദിനം ആഘോഷിക്കുകയാണ്.

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി കുട്ടനാട്ടിലെ അതിഥി തൊഴിലാളികൾ

പ്രളയത്തിനിടയിലും കുട്ടനാട്ടിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലും പുളിങ്കുന്ന്, രാമങ്കരി പൊലീസ് സ്റ്റേഷനുകളിലും ദേശീയ പതാക ഉയർത്തി. ലോവർ കുട്ടനാട്ടിലെ സ്‌കൂളുകളിൽ പലതും ഇത്തവണയും വെള്ളത്തിനടിയിലായതിനാൽ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല.

Intro:Body:പ്രളയത്തിനിടയിലും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി കുട്ടനാട്ടിലെ അതിഥി തൊഴിലാളികൾ

ഭാരതം എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഞങ്ങൾ താമസിക്കുന്ന ഷെഡിന് മുന്നിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമാക്കുകയാണ് ഒരു വിഭാഗം അതിഥി തൊഴിലാളികൾ. അസമിൽ നിന്നുള്ള ഇവർ കുട്ടനാട് മങ്കൊമ്പിലെ സ്വകാര്യ ഹോട്ടലിൽ തൊഴിലാളികളാണ്.
പ്രളയബാധിതരാണെങ്കിലും ഇവരുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഇത്തവണയും മുടക്കം വന്നിട്ടില്ല. കേരളത്തിൽ വന്നിട്ട് 3 വർഷമാകുന്നു എന്നും ഇതുവരെ തങ്ങളുടെ ആഘോഷങ്ങൾക്ക് മുടക്കം വരുത്താറില്ലെന്നും രാജ്യസ്നേഹം തങ്ങുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അതിഥി തൊഴിലാളി കുമാർ പറയുന്നു.

(ബെറ്റ് - കുമാർ, അതിഥി തൊഴിലാളി)

ആസാം ബോഡോ ലാൻഡ് സ്വദേശികളാണ് തങ്ങൾ. ആസാമിലും പ്രകൃതി ദുരന്തങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. എന്നാൽ കേരളം സർക്കാർ ചെയ്യുന്നത് പോലെ കാര്യക്ഷമായ ഇടപെടലും ജനങ്ങളുടെ സുരക്ഷയ്ക്കും തങ്ങളുടെ സംസ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ഭക്ഷണത്തിനും കുടിവെള്ളത്തിനും ഇടയ്ക്ക് ബുദ്ധിമുട്ട് വരാറുണ്ടെന്നും എന്നാൽ തങ്ങളുടെ തൊഴിൽദാതാവ് ഇവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നുണെന്നും അവർ വ്യക്തമാക്കി. പ്രളയത്തിനിടയിലും കുട്ടനാട്ടിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലും പുളിങ്കുന്ന്, രാമങ്കരി പോലീസ് സ്റ്റേഷനുകളിലും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ അതിരാവിലെ തന്നെ ദേശീയ പതാക ഉയർത്തി. ലോവർ കുട്ടനാട്ടിലെ സ്‌കൂളുകളിൽ പലതും ഇത്തവണയും വെള്ളത്തിനടിയിലായതിനാൽ പലയിടത്തും ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.