ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി കെഎസ്എഫ്ഇ സഹായത്തോടെ മത്സ്യഫെഡ് ഒരുക്കിയ ഓൺലൈൻ പഠന കേന്ദ്രങ്ങൾ മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. അമ്പലപ്പുഴ മണ്ഡലത്തിലാണ് പുതുതായി നാല് ഓൺലൈൻ പഠന കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ആലപ്പുഴ വാടയ്ക്കൽ ദൈവജനമാതാ പള്ളി കോൺഫ്രറൻസ് ഹാൾ, വാടയ്ക്കൽ സൗത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, അറയ്പ്പയ്ക്കൽ അമലോത്ഭവമാതാ ചർച്ച ഹാൾ, പറവൂർ സെന്‍റ് ജോസഫ്‌സ് ഫെറോനാ പള്ളി ഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ഓൺലൈൻ പഠന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. മത്സ്യഫെഡ് ജില്ലാ ഡെപ്യുട്ടി മാനേജർ കെ സജീവൻ, ഫാദർ ക്ലിഫന്‍റ്, ഫാദർ പോൾ ജെ അറയ്ക്കൽ, പി പി പവനൻ, എ പി സോണ, ടി എസ് ജോസഫ് എന്നിവർ പങ്കെടുത്തു.
മത്സ്യഫെഡ് ഓൺലൈൻ പഠന കേന്ദ്രങ്ങൾ മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു - Online Learning Centers
ആലപ്പുഴ വാടയ്ക്കൽ ദൈവജനമാതാ പള്ളി കോൺഫ്രറൻസ് ഹാൾ, വാടയ്ക്കൽ സൗത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, അറയ്പ്പയ്ക്കൽ അമലോത്ഭവമാതാ ചർച്ച ഹാൾ, പറവൂർ സെന്‍റ് ജോസഫ്‌സ് ഫെറോനാ പള്ളി ഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ഓൺലൈൻ പഠന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്.