ETV Bharat / state

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ

വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ച നൂറിലധികം സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധിച്ചത്. ജൂലൈ ആദ്യവാരം ശേഖരിച്ച സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധയുണ്ടായത്.

ആലപ്പുഴ  Alappuzha  കൊവിഡ്  19  samples  secretions  ഫംഗസ്  വൈറോളജി ഇൻസ്റ്റിട്യൂട്ട്
കൊവിഡ് പരിശോധനക്ക് വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ
author img

By

Published : Jul 15, 2020, 10:19 PM IST

Updated : Jul 15, 2020, 11:00 PM IST

ആലപ്പുഴ: കൊവിഡ് പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരുന്ന സ്രവങ്ങളില്‍ ഫംഗസ് ബാധ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ച നൂറിലധികം സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധിച്ചത്. ജൂലൈ ആദ്യവാരം ശേഖരിച്ച സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധയുണ്ടായത്. വിവിധയിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച്‌ വീണ്ടും സ്രവ സാമ്പിളുകൾ ശേഖരിക്കാന്‍ എത്തണമെന്നാവശ്യപ്പെട്ടതോടെയാണ് ഫംഗസ് ബാധയുടെ വിവരങ്ങള്‍ പുറത്താകുന്നത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്.

കൊവിഡ് പരിശോധനക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ
എന്നാൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും സ്രവ ശേഖരണശേഷിയുടെ മൂന്നിരട്ടിയിലധികം ഒന്നിച്ച് വന്നതിനാലാണ് ഇത്തരമൊരു പിഴവ് സംഭവിച്ചത് എന്നുമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ നൽകുന്ന വിശദീകരണം. ഇങ്ങനെ സംഭവിച്ചത് മേൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഇനി പരിശോധനക്കായി ശേഖരിക്കുന്ന സ്രവ സാമ്പിളുകൾ സൂക്ഷിക്കാൻ ആവശ്യമായ ശീതീകരണ സൗകര്യം ഏർപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് മാത്രം അറുപതിലധികം ആളുകളുടെ സ്രവ സാമ്പിളുകളാണ് ശേഖരിച്ചത്. ഇത്തരത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായിരിക്കുന്നത് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മാത്രമാണോ എന്നത് സംബന്ധിച്ച് വകുപ്പുതലത്തിൽ അന്വേഷിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നുമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന സൂചന.

Last Updated : Jul 15, 2020, 11:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.