ETV Bharat / state

മുൻ നഗരസഭാധ്യക്ഷന്‍റെ സ്ഥാനാർഥിത്വത്തിന്‌ വേണ്ടി ആലപ്പുഴയിൽ ഫ്ളക്സ് ബോർഡുകൾ

നിലവിൽ ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവാണ് ഇല്ലിക്കൽ കുഞ്ഞുമോൻ

author img

By

Published : Mar 13, 2021, 9:09 AM IST

ഫ്ളക്സ് ബോർഡുകൾ  ആലപ്പുഴ  ഇല്ലിക്കൽ കുഞ്ഞുമോൻ  ആലപ്പുഴ നഗരസഭ  Flex boards  Alappuzha  candidature of the former mayor
മുൻ നഗാരസഭാധ്യക്ഷന്‍റെ സ്ഥാനാർഥിത്വത്തിന്‌ വേണ്ടി ആലപ്പുഴയിൽ ഫ്ളക്സ് ബോർഡുകൾ

ആലപ്പുഴ : ആലപ്പുഴയിലെ മുൻ നഗരസഭാ ചെയർമാനും ഡിസിസി അംഗവുമായ ഇല്ലിക്കൽ കുഞ്ഞുമോനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധയിടങ്ങളിലുമാണ് ഇന്ന് രാവിലെ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. യുഡിഎഫിന്‍റെ അമ്പലപ്പുഴയിലെ സ്ഥാനാർഥി ലിസ്റ്റിൽ നിന്നും കുഞ്ഞുമോന്‍റെ പേര് നീക്കം ചെയ്തതിനെതിരെയാണ് പ്രതിഷേധ സൂചകമായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

കെപിസിസിയുടെ വിജയസാധ്യതാ ലിസ്റ്റ് കാറ്റിൽ പറത്തി ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങി ആകാശത്ത് നിന്ന് കെട്ടിയിറക്കിയ സ്ഥാനാർഥികളെ അമ്പലപ്പുഴയിൽ പരിഗണിക്കുന്നു എന്നാണ് സേവ് കോൺഗ്രസ് ഫോറം എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ ആരോപിച്ചിട്ടുള്ളത്. ജനമനസ്സുകളിൽ സ്നേഹം കൊണ്ട് ആഴങ്ങളിൽ വേരോടിയ ജനനേതാവിനെ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡിസിസി നടപടിയിൽ പ്രതിഷേധിക്കുവാനും ഫ്ളക്സ് ബോർഡിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. നിലവിൽ ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവാണ് ഇല്ലിക്കൽ കുഞ്ഞുമോൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.