ETV Bharat / state

സി.ബി.എൽ ലാഭവിഹിതം ജലോത്സവങ്ങൾക്കായി ചിലവഴിക്കുമെന്ന് ധനമന്ത്രി - kerala CBL

നെഹ്‌റു ട്രോഫി വള്ളംകളിയുടെ അടിയന്തര ഭരണസമിതി യോഗത്തിൽ ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള, ആലപ്പുഴ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, റേസ് കമ്മിറ്റി കൺവീനർ ഹരൺബാബു തുടങ്ങിയവർ പങ്കെടുത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് നെഹ്‌റുട്രോഫി ബോട്ട് റേസിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ചാമ്പ്യൻസ് ബോട്ട് ലീഗ്
author img

By

Published : Aug 25, 2019, 9:03 PM IST

ആലപ്പുഴ: അടുത്തവർഷം മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ലാഭവിഹിതം മുഴുവൻ സംസ്ഥാനത്തെ ജലോത്സവങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. കലക്‌ട്രേറ്റിൽ നടന്ന അറുപത്തിയേഴാമത് ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയുടെ അടിയന്തര ഭരണസമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലാകലക്ടർ അധ്യക്ഷയായി നെഹ്‌റുട്രോഫിയുടെ പരാതിപരിഹാര സമിതി രൂപീകരിച്ചു. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധ്യക്ഷയായ ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള, ആലപ്പുഴ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, റേസ് കമ്മിറ്റി കൺവീനർ ഹരൺബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സി.ബി.എൽ ലാഭവിഹിതം ജലോത്സവങ്ങൾക്കായി ചിലവഴിക്കുമെന്ന് ധനമന്ത്രി
81 ജലരാജാക്കന്മാരാണ് നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ മൂന്ന് വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. വെപ്പ് എ വിഭാഗത്തിൽ പന്ത്രണ്ട് വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ആറ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് വിഭാഗത്തിൽ നാല്, പതിനാറ്, പത്ത് വള്ളങ്ങളെന്ന ക്രമത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, നാല് ചുരുളൻ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 58 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. പ്രഥമ സി.ബി.എല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്‌റുട്രോഫി ബോട്ട് റേസിന്‍റെ ഉദ്ഘാടനം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നിർവഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഒരു മണി മുതൽ രണ്ടുമണിവരെ നടക്കുന്ന ഡിസ്പ്ലേയ്ക്ക് ശേഷം രണ്ട് മണിക്ക് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.നെഹ്റു ട്രോഫിമുതൽ കൊല്ലം പ്രസിഡന്റ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉണ്ടാകുന്നത്. രാവിലെ ആരംഭിയ്ക്കുന്ന ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളും പ്രദർശന മത്സരങ്ങളും ഉൾപ്പടെയുള്ളവ 1മണിക്ക് മുമ്പ് അവസാനിക്കും. നാലു മുതൽ അഞ്ചു മണിവരെ സി.ബി.എൽ പ്രക്ഷേപണം ഉണ്ടായിരിക്കും. കഴിഞ്ഞ തവണ പ്രവർത്തിപ്പിച്ച മാഗ്‌നറ്റിക് സംവിധാനം നിശ്ചല സ്റ്റാർട്ടിങ്ങിന് ഉപയോഗിക്കും. ഫോട്ടോ ഫിനിഷിങ് സമ്പ്രദായവും തുടരും. മത്സരം പൂർത്തിയാകുന്ന നിമിഷം തന്നെ ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിലൂടെ മത്സര ഫലം എൽ.ഇ.ഡിയിലൂടെയും പ്രിന്‍റ് ഔട്ട് ആയും അറിയാൻ കഴിയും.

Intro:Body:ചാമ്പ്യൻസ് ബോട്ട് ലീഗ് ലാഭവിഹിതം മുഴുവൻ ജലോത്സവങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ : അടുത്തവർഷം മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ലാഭവിഹിതം മുഴുവൻ സംസ്ഥാനത്തെ ജലോത്സവങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വ്യക്തമാക്കി. ശനിയാഴ്ച കളക്‌ട്രേറ്റിൽ നടന്ന ആലപ്പുഴ അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച അടിയന്തര ഭരണസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നെഹ്‌റുട്രോഫിയുടെ നടത്തിപ്പിനായി ജില്ലാകളക്ടർ അധ്യക്ഷയായി പരാതിപരിഹാര സമിതി രൂപീകരിച്ചു.ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ വള്ളങ്ങൾ പരേഡിനായി തയ്യാറെടുക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.യോഗത്തിൽ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധ്യക്ഷയായ ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള,ആലപ്പുഴ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്,റേസ് കമ്മിറ്റി കൺവീനർ ഹരൺബാബു തുടങ്ങിയവർ പങ്കെടുത്തു. 81 ജലരാജാക്കന്മാരാണ് നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ 3 വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 12 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ 6 വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും 4 ചുരുളൻ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 58 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. പ്രഥമ സി.ബി.എല്ലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ ഉദ്ഘാടനം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നിർവഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഒരു മണി മുതൽ രണ്ടുമണിവരെ ഡിസ്പ്ലേ നടക്കും. രണ്ട് മണിക്ക് ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. നെഹ്റു ട്രോഫിമുതൽ കൊല്ലം പ്രസിഡന്റ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉണ്ടാകുന്നത്. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ ആരംഭിയ്ക്കും. പ്രദർശന മത്സരങ്ങളുൾപ്പടെയുള്ള ഇത്തരം മത്സരങ്ങൾ 1 മണിക്ക് മുമ്പ് അവസാനിക്കും. സി.ബി.എൽ പ്രക്ഷേപണം നാലു മുതൽ അഞ്ചു മണിവരെയായിരിക്കും. സ്റ്റാർട്ടിങ്ങിന് ഇത്തവണയും കുറ്റമറ്റരീതിയിൽ കഴിഞ്ഞ തവണ പ്രവർത്തിപ്പിച്ച മാഗ്‌നറ്റിക് സംവിധാനം നിശ്ചല സ്റ്റാർട്ടിങ്ങിന് ഉപയോഗിക്കും. ഫോട്ടോ ഫിനിഷിങ് സമ്പ്രദായവും തുടരും. ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിലൂടെ വള്ളങ്ങളുടെ മത്സരം പൂർത്തിയാകുന്ന നിമിഷംതന്നെ എൽ.ഇ.ഡിയിലൂടെയും പ്രിന്റ് ഔട്ട് ആയും മത്സര ഫലം അറിയാൻ കഴിയും.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.