ആലപ്പുഴ : വേനൽ മഴയെ തുടർന്നുള്ള കൃഷി നാശത്തിൽ മനംനൊന്ത് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അപ്പർ കുട്ടനാടൻ മേഖലയായ എടത്വ പഞ്ചായത്ത് മാങ്കോട്ടചിറ പുത്തൻപറമ്പിൽ ബിനു തോമസ് (45) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ വീടിന് സമീപമുള്ള പറമ്പിലെ ഷെഡിൽ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read: പത്തനംതിട്ടയില്‍ കർഷകൻ ആത്മഹത്യ ചെയ്തു
ഇദ്ദേഹത്തിന്റെ നാല് ഏക്കറോളം വരുന്ന കൃഷി വേനൽ മഴമൂലം നശിച്ചിരുന്നു. ഇതിന്‍റെ കടബാധ്യത കാരണം കുറെ ദിവസമായി ബിനു മനസികമായി വളരെയേറെ വിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. വൈകുന്നേരം 7 മണിയോടുകൂടി കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ തിരുവല്ലയിലെ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.