ETV Bharat / state

കൊറോണ വൈറസ്: ജാഗ്രത വേണമെന്ന് ജില്ലാ കലക്‌ടർ - കൊറോണ വൈറസ് പുതിയ വാർത്തകൾ

സംശയകരമായ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദിശയുടെ നമ്പറിലോ ജില്ല മെ‍ഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിലോ അടിയന്തരമായി ബന്ധപ്പെടേണ്ടതാണെന്നും കലക്‌ടർ അറിയിച്ചു

coronavirus latest news  coronavirus news  coronavirus alappuzha  coronavirus collector m anjana  collector m anjana  കൊറോണ വൈറസ്  കൊറോണ വൈറസ് പുതിയ വാർത്തകൾ  കൊറോണ വൈറസ് ആലപ്പുഴ
കലക്‌ടർ
author img

By

Published : Jan 31, 2020, 9:02 PM IST

Updated : Jan 31, 2020, 11:04 PM IST

ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ജില്ലാ കലക്‌ടർ എം.അഞ്‌ജന. സംസ്ഥാനത്ത് കൊറോണാ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചരത്തിൽ ജില്ലയിലെ മുൻകരുതലുകളുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം 'ഇടിവി ഭാരതി'നോട് സംസാരിക്കുകയായിരുന്നു കലക്‌ടർ.

ജാഗ്രത വേണമെന്ന് ജില്ലാ കലക്‌ടർ എം.അഞ്‌ജന

ജില്ലയിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം സംശയിക്കുന്നവര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്. എടുക്കേണ്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ട് നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പൊലീസ്, ടൂറിസം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടപടികൾ നടത്തിവരുന്നത്. ആവശ്യത്തിനുള്ള മരുന്നുകളും മാസ്‌കും കിറ്റുകളും ഐസോലേഷന്‍ വാർഡുകളും ജില്ലയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു.

സംശയകരമായ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദിശയുടെ നമ്പറിലോ ജില്ല മെ‍ഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിലോ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരത്തിൽ അറിയിച്ചു കഴിഞ്ഞാൽ ആരോഗ്യവകുപ്പ് പ്രവർത്തകർ അവരുടെ വീടുകളിൽ എത്തി നിർദ്ദേശങ്ങളും ആവശ്യമെങ്കിൽ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. രോഗബാധ സംശയിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉള്ളവർ ചികിത്സ കേന്ദ്രത്തില്‍ നേരിട്ടെത്താതെ എത്രയും വേഗം ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടണം. നിരീക്ഷണത്തിലുള്ളവര്‍ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പൂർണമായി ഒഴിവാക്കണമെന്നും കലക്‌ടർ നിർദേശിച്ചു.

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, വില്ലകള്, ഹോംസ്റ്റേകള്‍, ഹൗസ് ബോട്ട്, ഹോട്ടലുകള്‍ എന്നിവ വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ സി ഫോം പൂരിപ്പിച്ച് നല്‍കണമെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

Intro:Body:കൊറോണ വൈറസ്: ആശങ്ക വേണ്ട, ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ എം അഞ്ജന

ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല, ജാഗ്രതയാണ് ആവശ്യമുള്ളതെന്ന് ജില്ലകളക്ടര്‍ എം.അഞ്ജന പറഞ്ഞു. സംസ്ഥാനത്ത് കൊറോണാ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത സാഹചരത്തിൽ ജില്ലയിലെ മുൻകരുതലുകളുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം 'ഇടിവി ഭാരതി'നോട് സംസാരിക്കുകയായിരുന്നു ജില്ല കളക്ടര്‍.
ജില്ലയിൽ ഇതുവരെ കൊറോണാ വൈറസ് ബാധ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ രോഗം സംശയിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ടവര്‍ വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ വയ്ക്കുന്നതിന് എടുക്കേണ്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ട് എത്തി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പോലീസ്, ടൂറിസം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള നടപടികളാണ് നടത്തിവരുന്നത്. ആവശ്യത്തിനുള്ള മരുന്നുകളും മാസ്കും ആവശ്യത്തിനു കിറ്റുകളും ഐസൊലേഷന്‍ വാർഡുകളും ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ആവശ്യമായി വരുന്ന സാഹചര്യമുണ്ടായാൽ കേരള മെഡിക്കൽ കോർപ്പറേഷനില്‍ നിന്നും കൂടുതലായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ജനറൽ ഹോസ്പിറ്റലുമായി 20 ബെഡ്ഡുകൾ തയ്യാറാക്കിയിട്ടുണ്ട്.
സംശയകരമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ മടിച്ചുനിൽക്കാതെ ദിശയുടെ നമ്പറിലോ ജില്ല മെ‍ഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിലോ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരത്തിൽ അറിയിച്ചു കഴിഞ്ഞാൽ ആരോഗ്യവകുപ്പ് പ്രവർത്തകർ അവരുടെ വീടുകളിൽ എത്തി നിർദ്ദേശങ്ങളും ആവശ്യമെങ്കിൽ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. രോഗബാധ സംശയിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉള്ളവർ ചികിത്സ കേന്ദ്രത്തില്‍ നേരിട്ടെത്താതെ എത്രയും വേഗം ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടണം. നിരീക്ഷണത്തിലുള്ളവര്‍ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് പൂർണമായി ഒഴിവാക്കണം. ജില്ലാ മെഡിക്കൽ ആഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ നം. 04772237612. ദിശ' നമ്പര്‍ : 04712552056, 1056.
സംശയിക്കുന്ന കേസുകളില്‍ പൂനെയിൽ അയച്ചാണ് നിലവില്‍ ടെസ്റ്റുകള്‍ നടത്തുന്നത്. ജനുവരി ഒന്നുമുതൽ ചൈനയില്‍ നിന്നും വിദേശത്തുനിന്നും ജില്ലയിലേക്ക് വന്നവരുടെ കണക്ക് പോലീസും ടൂറിസം വകുപ്പും ചേർന്ന് എടുത്തു കൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, വില്ലകള്, ഹോംസ്റ്റേകള്‍, ഹൗസ് ബോട്ട്, ഹോട്ടലുകള്‍ എന്നിവ വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ സി ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ലകലക്ടര്‍ പറഞ്ഞു.

വിദേശികളെ താമസിപ്പിക്കുന്നുവെങ്കില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ജില്ല മെ‍‍ഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, മെ‍ഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആശ സി.എബ്രഹാം എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.Conclusion:
Last Updated : Jan 31, 2020, 11:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.