ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടര്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ഇന്ന് 12 മണിവരെ നീട്ടി. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ചേര്‍ത്തലയിലെ നാഗം കുളങ്ങരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.