ആലപ്പുഴ: ജില്ലയിൽ ഇന്ന് 252 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 229 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 5760 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി 2150 പേർ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്ന് പുതുതായി 163 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം 146 ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1792 ആയി. ജില്ലയിൽ ഇന്ന് 279 പേരെ ക്വാറന്‍റയിനില്‍ നിന്ന് ഒഴിവാക്കി. ഇതോടൊപ്പം ജില്ലയിൽ ഇന്ന് പുതുതായി 284 പേരോട് ക്വാറന്‍റയിനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.