ETV Bharat / state

കോണ്‍ക്രീറ്റ് സ്ലാബ് വീണ് കുടുങ്ങി; യുവാവിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി - സ്ലാബ് വീണ് കുടുങ്ങി

കരുമാടി സ്വദേശി മിഥുന്‍റെ കാലിലേക്ക് കോണ്‍ക്രീറ്റ് ചെയ്‌ത സണ്‍ഷൈഡിൻ്റെ മുട്ട് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു.

construction accident  construction accident at alappuzha purakkad  conecrete slab fell and man got stuck  conecrete slab fell and got stuck  alappuzha purakkad  alappuzha construction accident  conecrete slab  കോണ്‍ക്രീറ്റ് സ്ലാബ് വീണ് കുടുങ്ങി  കോണ്‍ക്രീറ്റ് സ്ലാബ്  കോണ്‍ക്രീറ്റ് സ്ലാബ് ആലപ്പുഴ  ആലപ്പുഴ കെട്ടിട നിർമാണ തൊഴിലാളി അപകടം  ആലപ്പുഴ കെട്ടിട നിർമാണ അപകടം  അപകടം കെട്ടിട നിർമാണം ആലപ്പുഴ  ആലപ്പുഴ സ്ലാബ് വീണ് കുടുങ്ങി  സ്ലാബ് വീണ് കുടുങ്ങി  ആലപ്പുഴ അപകടം
ആലപ്പുഴ
author img

By

Published : Aug 14, 2023, 7:05 AM IST

ആലപ്പുഴ : ആലപ്പുഴയിൽ കോണ്‍ക്രീറ്റ് സ്ലാബ് വീണ് കുടുങ്ങിയ യുവാവിനെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കരുമാടി സ്വദേശി മിഥുനാണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. പുറക്കാട് പുത്തൻ നടക്ക് സമീപം കല്ലുപുരക്കല്‍ തോപ്പില്‍ ബിജുവിൻ്റെ വീടിൻ്റെ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് ചെയ്‌ത സണ്‍ഷൈഡിൻ്റെ മുട്ട് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് യുവാവിന്‍റെ കാലിലേക്ക് വീഴുകയായിരുന്നു.

സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്ന ജൻസണ്‍ താങ്ങി നിര്‍ത്തി. അപകട വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു. അമ്പലപ്പുഴ എസ്‌ഐ ടോള്‍സണ്‍ പി ജോസഫിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘവും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തി.

20 ഓളം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മിഥുനെ സ്ലാബുകള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഉടൻ തന്നെ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മിഥുന്‍റെ വലത് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.