ETV Bharat / state

ജി സുധാകരനെതിരായ പരാതി; തെളിവ് ഹാജരാക്കാൻ പരാതിക്കാരിയോട് പൊലീസ്

നേരത്തെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീരുമെന്ന ഘട്ടമെത്തിയെങ്കിലും പരാതിക്കാരി പിൻമാറാൻ തയ്യാറായിരുന്നില്ല

author img

By

Published : Apr 20, 2021, 10:24 AM IST

ജി സുധാകരൻ  G Sudhakaran  Complaint against G Sudhakaran  Police ask complainant to produce evidence  തെളിവ് ഹാജരാക്കണം  ആലപ്പുഴ
ജി സുധാകരനെതിരായ പരാതി: തെളിവ് ഹാജരാക്കാൻ പരാതിക്കാരിയോട് പൊലീസ്

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മന്ത്രി നടത്തിയെന്ന് ആരോപിക്കുന്ന വാർത്താ സമ്മേളനത്തിൻ്റ വീഡിയോ ദൃശ്യം ഹാജരാക്കാൻ പരാതിക്കാരിയോട് അമ്പലപ്പുഴ പൊലീസിൻ്റെ നിർദേശം. ഇതോടൊപ്പം പരാതിയിൽ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. അതേസമയം, പ്രശ്നം ഒത്തുതീർപ്പാക്കാൻ പാർട്ടി നേതൃത്വം നടത്തുന്ന ശ്രമങ്ങൾ എല്ലാം പാളുകയാണ്.
മന്ത്രി സുധാകരൻ്റെ രൂക്ഷമായ പ്രതികരണങ്ങളാണ് മുൻ പേഴ്സണ‌ൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. നേരത്തെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീരുമെന്ന ഘട്ടമെത്തിയെങ്കിലും പരാതിക്കാരി പിൻമാറാൻ തയ്യാറായിരുന്നില്ല. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയിൽ പറഞ്ഞ കാര്യങ്ങളാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയിലും ആവര്‍ത്തിക്കുന്നത്.

പരാതി ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പ്രശ്ന പരിഹാരമായില്ല. തർക്കം പരിഹരിക്കാൻ അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ചേരും .
ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങൾ എല്ലാ പരിധികളും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തിന്‍റെ വിലയിരുത്തൽ. മന്ത്രി ജി സുധാകരൻ ഒരുവശത്തും ആലപ്പുഴ സിപിഎമ്മിലെ പുതിയ ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കം. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വിഭാഗീയ പ്രശ്നങ്ങളിൽ വിശദമായ ചർച്ചയാകാം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.