ആലപ്പുഴ: ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റെഡ് അലർട്ട് നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിലെ അപ്പർ കുട്ടനാട്, ലോവർ കുട്ടനാട് പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം വിവിധതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളപ്പൊക്ക ഭീഷണിയുമായി ബന്ധപ്പെട്ട് പമ്പാ നദിയുടെ തീരത്തുള്ളവരും ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, ചെങ്ങന്നൂര്‍, മുതുകുളം എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന പക്ഷം ഇവിടങ്ങളില്‍ കൊവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയാതായി ജില്ലാ കലക്ടർ എ അലക്സാണ്ടർ അറിയിച്ചു.
ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലയില്‍ 418 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടനാട് പുന്നമട, വേമ്പനാട് കായലുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതിന് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. എൻഡിആർഎഫ് സംഘം ഉച്ചയ്ക്ക് ശേഷം കുട്ടനാട് പ്രദേശങ്ങൾ സന്ദർശിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം സുസജ്ജമാണെന്നും കലക്ടർ പറഞ്ഞു.
ബുറെവി ചുഴലിക്കാറ്റ്; വെള്ളപ്പൊക്ക ഭീഷണി, കുട്ടനാട്ടിൽ നിയന്ത്രണങ്ങൾ
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കുട്ടനാട്ടിലെ പ്രദേശങ്ങൾ എൻഡിആർഎഫ് സംഘം ഉച്ചയ്ക്ക് ശേഷം സന്ദർശിക്കും.