ETV Bharat / state

ആലപ്പുഴ പാലം നിർമാണത്തിലെ മെല്ലെ പോക്ക് സഭയിൽ ഉന്നയിച്ച് ചിത്തരഞ്ജൻ - പിപി ചിത്തരഞ്ജൻ വാർത്ത

പാലങ്ങളുടെ നിർമാണം സംബന്ധിച്ച കാര്യങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പണി തുടങ്ങുമെന്നും അതിവേഗം ജോലികൾ തീർക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

alappuzha bridge constructions  alappuzha bridge constructions news  pp chitharanjan news  PA Muhammed Riyas news  ആലപ്പുഴയിലെ പാലങ്ങളുടെ നിർമാണം  ആലപ്പുഴയിലെ പാലങ്ങളുടെ നിർമാണം വാർത്ത  പിപി ചിത്തരഞ്ജൻ വാർത്ത  പിഎ മുഹമ്മദ് റിയാസ് വാർത്ത
ആലപ്പുഴ പാലം നിർമാണത്തിലെ മെല്ലെ പോക്ക് സഭയിൽ ഉന്നയിച്ച് ചിത്തരഞ്ജൻ
author img

By

Published : Jul 27, 2021, 12:01 AM IST

ആലപ്പുഴ : നഗരത്തിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളായ ജില്ല കോടതി പാലത്തിന്‍റെയും നെഹ്രു ട്രോഫി-പുന്നമട പാലത്തിന്‍റെയും നിർമാണത്തിലെ മെല്ലെ പോക്ക് നിയമസഭയിൽ ഉന്നയിച്ച് പി.പി. ചിത്തരഞ്ജൻ എംഎൽഎ.

നഗരത്തിലെ ജനത്തിരക്ക് ഒഴിവാക്കാൻ സഹായകരമായ നിലയിലാണ് ജില്ല കോടതി പാലത്തിന്‍റെ പുനർനിർമാണം വിഭാവനം ചെയ്‌തിട്ടുള്ളതെന്ന് പറഞ്ഞ എംഎൽഎ, ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് തന്നെ പാലങ്ങളുടെ പുനർനിമാണ നടപടികൾ തുടങ്ങിയതാണെന്നും രണ്ടുവർഷമായിട്ടും നിർമാണം തുടങ്ങുന്നതിൽ വേഗതയില്ലെന്നും നിയമസഭയിൽ വ്യക്തമാക്കി.

പുന്നമടയെയും നെഹ്‌റു ട്രോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ടൂറിസം മേഖലയ്ക്ക് ഗുണകരമാണെന്നും പാലത്തിന്‍റെ സാക്ഷാത്കാരം ആലപ്പുഴക്കാരുടെ ചിരകാല സ്വപ്‌നമാണെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്ന വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും എംഎൽഎ സഭയിൽ ആവശ്യപ്പെട്ടു.

Also Read: പട്ടയഭൂമിയിലെ മരംമുറി : സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

ജില്ല കോടതി പാലത്തിന്‍റെ നിർമാണം ആലപ്പുഴ മണ്ഡലത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും തൊട്ടടുത്ത മണ്ഡലത്തെ കൂടി ബന്ധപ്പെട്ട കാര്യമാണെന്നും പാലങ്ങളുടെ നിർമാണ പദ്ധതി 120.52 കോടി രൂപ ചിലവ് വരുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.

ജില്ല കോടതി പാലത്തിന്‍റെ നിർമാണം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ്. സ്ഥലമേറ്റെടുക്കൽ അന്തിമഘട്ടത്തിലാണെന്നും സ്ഥലമെടുപ്പ് പൂർത്തിയായ ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി മറുപടി നൽകി.

പുന്നമട - നെഹ്‌റു ട്രോഫി പാലത്തിന്‍റെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുകയാണെന്നും സ്ഥലത്തിന്‍റെയും ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെയും മൂല്യനിർണയം നടക്കുകയാണെന്നും അവ പൂർത്തിയായാൽ ഉടൻ പാലത്തിന്‍റെ നിർമാണം തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി സഭയിൽ കൂട്ടിച്ചേർത്തു.

നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.