ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സർക്കാരിന്‍റെ ബോധപൂർവ്വമായ ശ്രമത്തിന്‍റെ ഭാഗമായാണ് വാർഡ് വിഭജന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഭജന പ്രക്രിയ ആരംഭിച്ചാൽ അത് ഉടനൊന്നും പൂർത്തിയാക്കാനാവില്ല. ഈ വർഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കരുതെന്ന അജണ്ടയാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് സെൻസസ് നിയമത്തിനും എതിരാണ്. സെൻസസ് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ച ശേഷം വാർഡ് വിഭജനവുമായി മുന്നോട്ട് പോവുന്നത് പരസ്പര വിരുദ്ധമാണ്. സർക്കാരിന്റെ കള്ളക്കളിയാണ് ഇവിടെ കാണുന്നതെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.