ആലപ്പുഴ: സംസ്ഥാനത്തിന്‍റെ സമഗ്ര പുരോഗതിക്കായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ചെങ്ങനൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച മഠത്തില്‍ കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ഏറെ ബാധിച്ച ചെങ്ങനൂരിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുമ്പെങ്ങും ഇല്ലാത്ത വിധം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരവധി നിർമാണ പ്രവർത്തനങ്ങളാണ് ചെങ്ങന്നൂരിൽ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍ വികസനം; പൊതുമരാമത്ത് വകുപ്പിന്റെ പങ്ക് നിസ്തുലമെന്ന് ജി സുധാകരൻ - Department of Public Works
ചെങ്ങനൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച മഠത്തില്‍ കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആലപ്പുഴ: സംസ്ഥാനത്തിന്‍റെ സമഗ്ര പുരോഗതിക്കായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ചെങ്ങനൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച മഠത്തില്‍ കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ഏറെ ബാധിച്ച ചെങ്ങനൂരിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുമ്പെങ്ങും ഇല്ലാത്ത വിധം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരവധി നിർമാണ പ്രവർത്തനങ്ങളാണ് ചെങ്ങന്നൂരിൽ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നുർ: സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കായി നിരവധി വികസന മുന്നേറ്റങ്ങൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന സാഹചര്യമാണ് നിലവിലുള്ള തെന്ന് സംസ്ഥാന പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരിലെ ആലാ അത്തലക്കടവ്- ഓട്ടാ ഫീസ് റോഡ്, അത്തലക്കടവ്- ഉമ്മാത്ത് - സർപ്പത്തിൽപ്പടി റോഡ് നാടിനു സമർപ്പികുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ജി. സുധാകരൻ.സ നതകളില്ലാത്ത പ്രളയമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായത്, പ്രളയം ഏറെ ഏറ്റു വാങ്ങിയ പ്രദേശമാണ് ചെങ്ങന്നുർ.എന്നാൽ പിണറായി സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ അതു നേരിടാൻ കഴിഞ്ഞു .മുമ്പെങ്ങും ഇല്ലാത്ത വിധം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് ചെങ്ങന്നുരി ൽ ന ട ത്തിയിട്ടുള്ളതെന്നും മന്ത്രി.ജി. സുധാകരൻ പറഞ്ഞു.ചെങ്ങന്നൂർ മണ്ഡലത്തിൽ 18 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചു നൽകിയിട്ടുള്ളത്. ചെങ്ങന്നൂരിൽ രണ്ടു പാലങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇതു പോലെ നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നതെന്നും മന്ത്രി ജി സുധാകരൻ അഭിപ്രായപ്പെട്ടു. സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു. ശബരിമല ഫെസ്റ്റിവെൽ 2018-19 ൽ ഉൾപ്പെടുത്തി 270 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നൽകിയത്.ബ ഗോ റാ കൺസ്ട്രക്ഷൻസ് എന്ന കരാർ കമ്പനിയാണ് നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തത്.നവീന നിലവാരത്തിൽ 15 സെ.മീ ജി എസ് ബി, 15 സെ.മി വെറ്റ് മിക്സ് മക്കാഡം എന്നിവ ഉപയോഗിച്ച് റോഡിന് വീതി കുറഞ്ഞ ഭാഗങ്ങളിൽ വീതി വർദ്ധിപ്പിച്ച് ബേസ് മെന്റ് ഉറപ്പിച്ച് ഉന്നത നിലവാരത്തിൽ 5 സെ.മി കനത്തിൽ ബി.എം അതിനു മുകളിൽ 3 സെ.മി കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റും ചെയ്താണ് ഉപരിതലം നിർമ്മിച്ചത്. ഒരു കിലോമീറ്റർ നിരത്ത് െ ഫ്രഡഡ് പ്ലാസ്റ്റിക് ചേർത്ത ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഉപരിതലത്തിന്റെ പുതുക്കിയ വീതി 5.00 മീറ്ററാണ്, കൂടാതെ റോഡിന്റെ വശങ്ങളിൽ ഏറ്റവും ആവശ്യമായ ഭാഗങ്ങളിൽ കരിങ്കൽ സംരക്ഷണ ഭിത്തി, റോഡ് സുരക്ഷയുടെ ഭാഗമായി തെർമോപ്ലാസ്റ്റിറ്റിക്, പെയിന്റിംഗ്, റിഫ്ലെക് ടീവ് സ്റ്റഡുകൾ, സൈൻ ബോർഡുകൾ, വ ശ ങ്ങളിൽ കോൺക്രീറ്റ് എന്നിവയും ചെയ്താണ് പ്രവൃത്തി പൂർത്തീകരിച്ചത്.ആ ലാ പഞ്ചായത്തിലെ ആലാ- ഉമ്മാത്തുംപടി, സർപ്പത്തും പടി റോഡിന്റെ നിർമ്മാണത്തിന് 240 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.നിർമ്മാണ പ്രവൃത്തി പാലത്ര കൺസ്ട്രക്ഷൻസ് എന്ന കമ്പനി ഏറ്റെടുക്കുകയും, സമയ ബന്ധിധി ത മാ യി പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു. Conclusion: