ETV Bharat / state

പക്ഷിപ്പനി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു - കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും

ഒരു മുട്ടയ്ക്ക് അഞ്ച് രൂപയും 60 ദിവസത്തില്‍ താഴെ പ്രായമായ പക്ഷിക്ക് 100 രൂപയും അറുപത് ദിവസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക

Bird flu  K Raju  compensation will be given to farmers  പക്ഷിപ്പനി  കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും  കെ രാജു
പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു
author img

By

Published : Jan 6, 2021, 9:19 PM IST

Updated : Jan 6, 2021, 9:28 PM IST

ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പക്ഷിപ്പനിയില്‍ നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഒരു മുട്ടയ്ക്ക് അഞ്ച് രൂപയും 60 ദിവസത്തില്‍ താഴെ പ്രായമായ പക്ഷിക്ക് 100 രൂപയും 60 ദിവസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ജില്ലയില്‍ ഇതുവരെയുള്ള കള്ളിംഗ് ജോലികള്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി പറഞ്ഞു. 37,656 പക്ഷികളെയാണ് ഇതുവരെ ജില്ലയില്‍ കള്ളിംഗിലൂടെ നശിപ്പിച്ചത്. നേരത്തെ 23,857 പക്ഷികള്‍ ജില്ലയില്‍ ചത്തു. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ 61,513 പക്ഷികളെയാണ് നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ജില്ലയില്‍ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കള്ളിംഗ് നടത്തിയ സ്ഥലങ്ങളിലെ സാനിറ്റേഷന്‍ ജോലികള്‍ ഉടൻ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

പക്ഷിപ്പനി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു

കേന്ദ്ര മാനദണ്ഡ പ്രകാരം പക്ഷിപ്പനി കണ്ടെത്തിയ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കിയത്. താറാവിനെ മാത്രമല്ല, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന കോഴികള്‍, അലങ്കാര- വളര്‍ത്ത് പക്ഷികള്‍ ഉള്‍പ്പടെയുള്ളവയെ കള്ളിംഗിലൂടെ നശിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ശേഷിക്കുന്ന കള്ളിംഗും സാനിറ്റേഷന്‍ ജോലികളും വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കാന്‍ മന്ത്രി ആര്‍.ആര്‍.റ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ നിലവിലുള്ള 19 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ സഹായത്തോടെയാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷികളെ കള്ളിംഗിനായി ഏറ്റെടുക്കുമ്പോള്‍ കൃത്യമായി മഹ്‌സര്‍ തയ്യാറാക്കി പക്ഷികളുടെ എണ്ണവും ഉടമസ്ഥരുടെ വിവരങ്ങളും കൃത്യമായി സൂക്ഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ പക്ഷികളില്‍ സ്ഥിരീകരിച്ച ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ല. വൈറസിന് രൂപ മാറ്റ സാധ്യത ഉള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പത്ത് ദിവസം സമീപ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തും.

പക്ഷിപ്പനി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായുള്ള കേന്ദ്ര സംഘം വ്യാഴാഴ്ച സംസ്ഥാനത്തെത്തുമെന്നും മന്ത്രി അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ കെ.ജി രാജേശ്വരി, ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ.എം. ദിലീപ്‌, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. സന്തോഷ്‌കുമാര്‍, എ.ഡി.എം. ജെ. മോബി, ഡപ്യൂട്ടി കലക്ടര്‍ ആശാ സി. എബ്രഹാം, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Last Updated : Jan 6, 2021, 9:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.