ആലപ്പുഴ: രാജ്യത്ത് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അധ്യായനം മുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച് ഓൺലൈൻ പഠന പദ്ധതി രാജ്യത്തിനാകെ മാതൃകയാകുന്നുവെന്ന് അഡ്വ. എ എം ആരിഫ് എംപി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുവേണ്ടി മത്സ്യഫെഡ് സജ്ജീകരിച്ച ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വാനം കേരള ജനത ഒന്നാകെ ഒരേ മനസോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ ഇത്തരത്തിൽ ഓൺലൈൻ പഠന കേന്ദ്രങ്ങൾ സജ്ജീകരിക്കാനുള്ള മത്സരമാണ് നടക്കുന്നതെന്നും ഇത് പുതിയൊരു മാറ്റത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠന സൗകര്യം ലഭ്യമാവാത്തത് മൂലം കേരളത്തിലെ തീരദേശത്ത് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങാൻ പാടില്ല എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് ആരംഭിച്ച ഈ പദ്ധതി മഹത്തായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഓൺലൈൻ പഠനം മാതൃകയെന്ന് എ.എം ആരിഫ് എം.പി - കേരളത്തിലെ ഓൺലൈൻ പഠന പദ്ധതി
കേരളത്തിന്‍റെ തീരദേശ മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ ഓൺലൈൻ പഠന കേന്ദ്രങ്ങൾ മത്സ്യഫെഡിന്‍റെ കീഴിൽ പ്രവർത്തനമാരംഭിക്കും