ആലപ്പുഴ ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ തുറുപ്പ് ചീട്ടുമായാണ് സിപിഎം എത്തിയിരിക്കുന്നത്. ഇടുതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി നിലവിലെ അരൂർ എംഎൽഎ എ. എം. ആരിഫിനെയാണ് സിപിഎം ഇക്കുറി അങ്കത്തട്ടിൽ ഇറക്കുന്നത്. മുൻ എംപി സി.എസ്. സുജാതയുടെ പേരിനായിരുന്നു ആദ്യഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. എന്നാൽ മണ്ഡലം തിരികെ പിടിക്കണമെന്നലക്ഷ്യത്തോടെയാണ് സിപിഎം സ്ഥാനാർത്ഥിത്വം ആരിഫിലേക്ക് എത്തിയത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായികെ.സി. വേണുഗോപാല്‍ എംപി മല്‍സരിക്കുമോയെന്നചോദ്യമാണ് ആലപ്പുഴ മണ്ഡലത്തിൽ ഇനി രാഷ്ട്രീയമായി ഉയരുക. സംഘടനാ ചുമതലകളും പാർട്ടി ഉത്തരവാദിത്തങ്ങളും ഏറെയുള്ളതിനാലാണ് കെ.സി. വേണുഗോപാല്‍ ഇത്തവണ മത്സരിക്കുമോയെന്ന കാര്യത്തില്‍തീരുമാനം വൈകുന്നത്. കെ.സി. തന്നെയാണ് മത്സരിക്കുന്നതെങ്കിൽ ഹാട്രിക് ഉറപ്പാണെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്.ശബരിമല വിഷയമടക്കം സജീവ ചര്‍ച്ചയാകുന്ന പാര്ലമെന്റ് മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ എന്നതിനാല്‍ എന്‍ഡിഎയ്ക്കും ചെറുതല്ലാത്ത പ്രതീക്ഷയാണ് ഉള്ളത്.