ETV Bharat / state

തോരാതെ ദുരിതം: ആലപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രത നിർദ്ദേശം

കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Alappuzha Rain update  Alappuzha rain news  Alappuzha flood news  Alappuzha flood latest news  Alappuzha rain update latest news  Rain update Alappuzha  ആലപ്പുഴയില്‍ മഴ മുന്നറിയിപ്പ്  ആലപ്പുഴയില്‍ മഴ  ആലപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു  ആലപ്പുഴ വാര്‍ത്ത  അതീവ ജാഗ്രതാ നിർദ്ദേശം  മഴ മുന്നറയിപ്പ്
തോരാതെ ദുരിതം: ആലപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിർദ്ദേശം
author img

By

Published : Nov 14, 2021, 10:16 PM IST

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്ത പ്രതിരോധ നടപടികള്‍ സജീവമാക്കി. കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു.

തോരാതെ ദുരിതം: ആലപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിർദ്ദേശം

പമ്പ്, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദ്ദേശമാണ് ജില്ല ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ളത്.

Also Read: തോണി കുത്തൊഴുക്കില്‍ പെട്ടു, മൂന്ന് പേർ രക്ഷപെട്ടത് അത്‌ഭുതകരമായി; ദൃശ്യങ്ങൾ

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ലെന്നും ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസ്, അഗ്നിശമന. ടൂറിസം വകുപ്പുകള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നൽകി.

ഇന്നും നാളെയും അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജില്ലയിൽ സുരക്ഷ മുൻകരുതൽ ഏർപ്പെടുത്തിയതായും ക്വിക്ക് റെസ്പോൺസ് ടീം (ക്യൂആർടി), സ്ട്രൈക്കർ എന്നീ ടീമുകളും സജ്ജമാണെന്നും ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായും പാലിക്കണമെന്നും ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ ജനങ്ങൾ അതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കാറ്റും മഴയും ശക്തമായ സാഹചര്യത്തിൽ വൈദ്യുതി വകുപ്പിന്റെയും അഗ്നിശമന സേനയുടെയും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാൻ മുൻകരുതൽ എന്ന നിലയിൽ അവധിയിലുള്ള ജീവനക്കാരോടും ഉദ്യോഗസ്ഥരോടും തിരികെ ജോലിയിൽ പ്രവേശിക്കാൻ വിവിധ വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.