പാലക്കാട്: ആലത്തൂരിൽ രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമർശം ലോക്സഭ തെരഞ്ഞെടുപ്പിൽ ബാധിച്ചതായി മന്ത്രി എ കെ ബാലൻ. വിജയരാഘവന്‍റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇടത് പക്ഷത്തിന്‍റെ ഉറച്ച കോട്ടയായ ആലത്തൂർ മണ്ഡലത്തിലുണ്ടായ തോൽവിയെക്കുറിച്ച് പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ അറിയിച്ചു. വിജയരാഘവന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാം. എങ്കിലും അത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കി. ആലത്തൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു എ വിജയരാഘവന്‍റെ പരാമര്‍ശം. പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നതായി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെര്‍പ്പുളശേരി സംഭവത്തിലും കൊടുവാള്‍ സംഭവത്തിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞതെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചെന്ന് എ കെ ബാലൻ
തോൽവിയെക്കുറിച്ച് പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ.
പാലക്കാട്: ആലത്തൂരിൽ രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമർശം ലോക്സഭ തെരഞ്ഞെടുപ്പിൽ ബാധിച്ചതായി മന്ത്രി എ കെ ബാലൻ. വിജയരാഘവന്‍റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇടത് പക്ഷത്തിന്‍റെ ഉറച്ച കോട്ടയായ ആലത്തൂർ മണ്ഡലത്തിലുണ്ടായ തോൽവിയെക്കുറിച്ച് പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ അറിയിച്ചു. വിജയരാഘവന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാം. എങ്കിലും അത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കി. ആലത്തൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു എ വിജയരാഘവന്‍റെ പരാമര്‍ശം. പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നതായി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെര്‍പ്പുളശേരി സംഭവത്തിലും കൊടുവാള്‍ സംഭവത്തിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞതെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
ആലത്തൂരിൽ വിജയരാഘവന്റെ പരാമർശം ബാധിച്ചു.
രമ്യ ഹരിദാസിനെതിരായ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം.
പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകും.
വിജയരാഘവന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്.
പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല.
ചെർപ്പുളശ്ശേരി സംഭവത്തിലും, കൊടുവാൾ സംഭവത്തിലും ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞത്.
ഇക്കാര്യത്തിലും സമഗ്ര അന്വേഷണമുണ്ടാകും
മന്ത്രി എ.കെ ബാലൻ
Conclusion: