കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ എടികെയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഫിജിയന്‍ ഫുട്ബോള്‍ താരം റോയ് കൃഷ്ണ. ഈ സീസണിലും റോയി ക്ലബിനൊപ്പം തുടരും. 2020-ല്‍ എടികെക്ക് ഐഎസ്എല്‍ കിരീടം സ്വന്തമാക്കി കൊടുക്കുന്നതില്‍ റോയ് കൃഷ്ണ നിര്‍ണായക പങ്കാണ് വഹിച്ചത്. ഐഎസ്എല്ലിലെ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് റോയി. 21 മത്സരങ്ങളില്‍ നിന്നും 15 ഗോളും ആറ് അസിസ്റ്റുകളുമാണ് റോയിയുടെ സംഭാവന. ക്ലബുമായുള്ള കരാര്‍ പുതുക്കാനായതില്‍ സന്തോഷിക്കുന്നതായി റോയി ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം ആദ്യമാസം തന്നെ എടികെ മോഹന്‍ബഗാനില്‍ ലയിച്ചിരുന്നു. അതിനാല്‍ തന്നെ 2021-ലെ എഎഫ്‌സി കപ്പിലും താരത്തിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചേക്കും. ഐ ലീഗിലെ 2019-20 സീസണില്‍ മോഹന്‍ബഗാന്‍ ചാമ്പ്യന്‍മാര്‍ ആയതോടെയാണ് ഈ സുവര്‍ണാവസരം ലഭിക്കുക.