ETV Bharat / sports

ടേബിള്‍ ടെന്നീസിൽ മണിക ബത്ര മൂന്നാം റൗണ്ടില്‍

ആദ്യ രണ്ട് സെറ്റിലും തോല്‍വി നേരിട്ടതിന് ശേഷമാണ് മണികയുടെ അപ്രതീക്ഷിത തിരിച്ചുവരവ്.

Tokyo Olympics  Manika Batra beats Margaryta Pesotska  Women's Singles Round 2  Table Tennis  ടോക്കിയോ ഒളിമ്പിക്‌സ്  ഒളിമ്പിക്‌സ് വാർത്തകള്‍  മണിക ബത്ര
മണിക ബത്ര
author img

By

Published : Jul 25, 2021, 2:11 PM IST

ടോക്കിയോ : ടേബിള്‍ ടെന്നീസില്‍ ഇന്ത്യൻ താരം മണിക ബത്രയ്‌ക്ക് തുടർച്ചയായ രണ്ടാം ജയം. ഉക്രയിനിന്‍റെ മാർഗരീറ്റ പെസോട്‌സകയെ തോല്‍പ്പിച്ചാണ് മണിക മൂന്നാം റൗണ്ടിലെത്തിയത്. മൂന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് മണികയുടെ ജയം. ആദ്യ രണ്ട് സെറ്റിലും തോല്‍വി നേരിട്ടതിന് ശേഷമാണ് മണികയുടെ അപ്രതീക്ഷിത തിരിച്ചുവരവ്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മാർഗരീറ്റ അധികം വിയർക്കാതെ ആദ്യ രണ്ട് സെറ്റുകളും പിടിച്ചെടുത്തു. രണ്ട് സെറ്റുകളിലും മാർഗരീറ്റയുടെ 11 പോയന്‍റിനെതിരെ നാല് പോയന്‍റ് മാത്രമാണ് മണികയ്‌ക്ക് നേടാനായത്.

മൂന്നാം സെറ്റില്‍ തിരിച്ചുവരവ്

മൂന്നാം സെറ്റ് വാശിയേറിയതായിരുന്നു. ഇരുവരും ആവേശത്തോടെ പൊരുതി. 11-7 നായിരുന്നു മൂന്നാം സെറ്റില്‍ മണിക തിരിച്ചുവന്നത്. നാലാം സെറ്റ് വീണ്ടും വാശിയേറി. ഒടുവില്‍ മണിക ജയം ആവർത്തിച്ചു. 10ന് എതിരെ 12 പോയന്‍റ് നേടി മണിക മുന്നിലെത്തി.

എന്നാല്‍ അഞ്ചാം സെറ്റില്‍ മണിക വീണു. 111- 8 ന് മാർഗരീറ്റ സെറ്റ് പിടിച്ചെടുത്തു. എന്നാല്‍ ആവസാന രണ്ട് റൗണ്ടുകളിലെ മത്സരത്തിലെ മികച്ച പ്രകടനം കാഴ്‌ച വച്ച മണിക ജയം സ്വന്തമാക്കി. 11-5, 11-7 സ്‌കോറിനാണ് യഥാക്രമം ആറും ഏഴും സെറ്റുകള്‍ മണിത സ്വന്തമാക്കിയത്.

also read: ആദ്യ മത്സരം അനായാസം ജയിച്ച് പി.വി സിന്ധു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.