ടോക്കിയോ : പുരുഷന്മാരുടെ 52 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യൻ താരം അമിത് പംഗല്‍ പുറത്ത്. പ്രീക്വാർട്ടറില്‍ കൊളംബിയയുടെ ഹെർനി മാർട്ടിനെസിനോടാണ് അമിതിന്‍റെ തോല്‍വി. 4-1 എന്ന സ്കോറിനാണ് ഇന്ത്യക്കെതിരെ കൊളംബിയ വിജയം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടില്‍ അമിത് പംഗല്‍ വിജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ കൊളംബിയൻ താരം ശേഷിക്കുന്ന റൗണ്ടുകൾ കൂടി സ്വന്തമാക്കി ക്വാർട്ടറിലേക്ക് കടക്കുകയായിരുന്നു. 2016 റിയോ ഒളിമ്പിക്‌സില്‍ ലൈറ്റ് ഫ്ലൈവെയ്‌റ്റില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് ഹെർനി മാർട്ടിനെസ്.
-
💔 Top seed Amit Panghal crashed out of #Tokyo2020 after going down fighting to Rio 2016 silver medallist Yuberjen Martínez from Colombia in a split 1:4 decision in round 2 of men's 52kg category. #Olympics | #StrongerTogether | #UnitedByEmotion | #Boxing
— #Tokyo2020 for India (@Tokyo2020hi) July 31, 2021 " class="align-text-top noRightClick twitterSection" data="
">💔 Top seed Amit Panghal crashed out of #Tokyo2020 after going down fighting to Rio 2016 silver medallist Yuberjen Martínez from Colombia in a split 1:4 decision in round 2 of men's 52kg category. #Olympics | #StrongerTogether | #UnitedByEmotion | #Boxing
— #Tokyo2020 for India (@Tokyo2020hi) July 31, 2021💔 Top seed Amit Panghal crashed out of #Tokyo2020 after going down fighting to Rio 2016 silver medallist Yuberjen Martínez from Colombia in a split 1:4 decision in round 2 of men's 52kg category. #Olympics | #StrongerTogether | #UnitedByEmotion | #Boxing
— #Tokyo2020 for India (@Tokyo2020hi) July 31, 2021
ഒളിമ്പിക്‌സില്‍ നിന്ന് പുറത്തായെങ്കിലും, സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച ഇന്ത്യൻ ബോക്‌സർമാരില്‍ ഒരാളാണ് 25കാരനായ അമിത് പംഗല്‍. 2018 ഏഷ്യൻ ഗെയിംസില്‍ സ്വർണവും, 2019 ലെ ലോക ചാമ്പ്യൻഷിപ്പില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.
വെള്ളിയാഴ്‌ച സെമിഫൈനലില്‍ കടന്ന ലവ്‌ലിന ബോർഗോഹെയ്‌ൻ ഈ ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിച്ച ആദ്യ ഇന്ത്യൻ ബോക്‌സറായായിരുന്നു. മുൻ ലോക ചാമ്പ്യനായിരുന്ന ചൈനീസ് തായ്‌പേയുടെ നീൻ ചിൻ ചെന്നിനെയാണ് ലവ്‌ലിന ഇടിച്ചിട്ടത്.