ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഹോക്കിയിൽ ഇന്ത്യക്ക് തോൽവി - India women's hockey team goes down to Netherlands women 5-1

5-1 എന്ന സ്‌കോറിലാണ് നെതർലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

വനിത ഹോക്കിയിൽ ഇന്ത്യക്ക് തോൽവി  ടോക്കിയോ ഒളിമ്പിക്‌സ്  women's hockey  India Netherlands hockey  India women's hockey team goes down to Netherlands women 5-1  Tokyo Olympics
ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഹോക്കിയിൽ ഇന്ത്യക്ക് തോൽവി
author img

By

Published : Jul 24, 2021, 7:31 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ വനിത ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. ശക്തരായ ഇന്ത്യൻ ടീമിനെ 5-1 എന്ന വലിയ മാർജിനിൽ നെതർലാൻഡാണ് കീഴടക്കിയത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 എന്ന സ്കോറിലാണ് കളി അവസാനിപ്പിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ റാണി രാംപാലാണ് 10-ാം മിനിട്ടിൽ ഇന്ത്യക്കായി ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയെ നെതർലൻഡ് തകർത്തെറിഞ്ഞു. തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇന്ത്യൻ ഗോൾ മുഖത്തേക്കെത്തിയ നെതർലാൻഡ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി നേടി കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

ALSO READ: 'ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ല', ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ജർമ്മനി (26 ജൂലൈ), ഗ്രേറ്റ് ബ്രിട്ടൻ (28 ജൂലൈ), അയർലൻഡ് (30 ജൂലൈ ), ദക്ഷിണാഫ്രിക്ക (31 ജൂലൈ) എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യൻ വനിത ടീമിന്‍റെ അടുത്ത മത്സരങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.