ടോക്കിയോ : കൊവിഡ് ആശങ്കകള്‍ക്കൊടുവില്‍ ലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് ടോക്കിയോ ഒളിമ്പിക്‌സിന് പരിസമാപ്തിയായത്. ട്രാക്കിലും ഫീല്‍ഡിലുമായി 16 ദിവസങ്ങള്‍ നീണ്ടുനിന്ന ഒളിമ്പിക്‌സില്ർ 200ലേറെ രാജ്യങ്ങളില്‍ നിന്നായി 11,000ത്തോളം അത്ലറ്റുകളാണ് പങ്കെടുത്തത്.
42 വേദികളില്‍ 33 കായിക ഇനങ്ങളിലായി നടന്ന 339 മത്സരങ്ങള്‍ക്കൊടുവില്‍ ഇത്തവണയും അമേരിക്ക ഒന്നാമതെത്തി. ചൈന, ജപ്പാന്‍, ബ്രിട്ടന്‍, റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയെ സംബന്ധിച്ചും ടോക്കിയോ ചരിത്രമാണ്. ഏഴ് മെഡലുകളുള്ള രാജ്യം മെഡല്‍ വേട്ടക്കാരുടെ പട്ടികയില്‍ 48ാം സ്ഥാനത്താണ്.
ടോക്കിയോയിലെ ആദ്യ അഞ്ച് മെഡല്‍ നേട്ടക്കാര്‍
രാജ്യം | മെഡല്‍ പട്ടികയിലെ സ്ഥാനം | സ്വര്‍ണം | വെള്ളി | വെങ്കലം | ആകെ മെഡലുകള്‍ |
ഇന്ത്യ | 48 | 1 | 2 | 4 | 7 |
അമേരിക്ക | 1 | 39 | 41 | 33 | 113 |
ചൈന | 2 | 38 | 32 | 18 | 88 |
ജപ്പാന്‍ | 3 | 27 | 14 | 17 | 58 |
ബ്രിട്ടന്‍ | 4 | 22 | 21 | 22 | 65 |
റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി | 5 | 20 | 28 | 23 | 71 |