ടോക്യോ : ഒളിമ്പിക്‌സെന്ന കായികരംഗത്തെ ഏറ്റവും വലിയ വേദിയിൽ, ഇന്ത്യൻ താരങ്ങൾക്ക് ഒന്നാമതെത്താൻ കഴിയുമെന്ന വിശ്വാസം ജനിപ്പിച്ചതിന് മുന്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് നന്ദിയെന്ന് ജാവലിൻ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം നീരജ് ചോപ്ര.
''വ്യക്തിഗത കായിക ഇനത്തിൽ ഇന്ത്യയ്ക്കായി ഒരു സ്വർണ മെഡൽ ജേതാവാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വലിയ സന്തോഷം നല്‍കുന്നതാണ്. എല്ലാവരും അദ്ദേഹത്തെ ഇപ്പോഴും ഉറ്റുനോക്കുന്നു. ഇന്ന് അദ്ദേഹത്തിനൊപ്പമെത്താന്‍ തനിക്ക് കഴിഞ്ഞത് ഒരു സ്വപ്നം പോലെയാണെന്നും ചോപ്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വലിയ സംഭാവനയാണ് അഭിനവ് ബിന്ദ്രയുടേത്
മഹത്തായ നേട്ടം കൈവരിച്ച അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നത് വലിയ വികാരമാണ്. ഒളിമ്പിക്‌സില്‍ സ്വർണം നേടാനുള്ള ചിന്തയിലേക്ക് അദ്ദേഹമാണ് നയിച്ചത്. വലിയ സംഭാവനയാണ് അദ്ദേഹത്തിന്‍റേത്'' നീരജ് ചോപ്ര പറഞ്ഞു.
-
Dear @Neeraj_chopra1 , thank you for your kind words but your victory is due to your hard work and determination alone. This moment belongs to you! Enjoy and savour it!!! https://t.co/coTie9GVQF
— Abhinav A. Bindra OLY (@Abhinav_Bindra) August 8, 2021 " class="align-text-top noRightClick twitterSection" data="
">Dear @Neeraj_chopra1 , thank you for your kind words but your victory is due to your hard work and determination alone. This moment belongs to you! Enjoy and savour it!!! https://t.co/coTie9GVQF
— Abhinav A. Bindra OLY (@Abhinav_Bindra) August 8, 2021Dear @Neeraj_chopra1 , thank you for your kind words but your victory is due to your hard work and determination alone. This moment belongs to you! Enjoy and savour it!!! https://t.co/coTie9GVQF
— Abhinav A. Bindra OLY (@Abhinav_Bindra) August 8, 2021
അതേസമയം, നീരജ് ചോപ്ര മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് ബിന്ദ്ര താരത്തെ അഭിനന്ദിച്ചു. " പ്രിയ നീരജ് ചോപ്ര, താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി, പക്ഷേ, താങ്കളുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും മാത്രമാണ് വിജയത്തിന് കാരണം. ഈ നിമിഷം നിങ്ങളുടേതാണ്! നന്നായി ആസ്വദിക്കൂ..''
87.58 മീറ്റർ ദൂരം ജാവലിൻ പായിച്ച് സ്വര്‍ണം
2008 ബീജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങിലാണ് ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയത്. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നീരജ് ചോപ്ര അത്ലറ്റിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കിയത്.
റിയോ ഒളിമ്പിക്സിന് യോഗ്യത നേടാൻ കഴിയാതെയിരുന്ന 23കാരനായ ഹരിയാന സ്വദേശി നീരജ് 87.58 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്.
ALSO READ: 'ഗോള്‍ഡന്‍ ബോയ്' ; നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ