റോം: മറ്റൊരാൾക്ക് സന്തോഷം നല്‍കാൻ കഴിയുക എന്നതാണ് ലോകത്തെ ഏറ്റവും വലിയ കാര്യമെന്ന് പറയുന്നവരുണ്ട്. അത് ശരിയാണെന്ന് ഇറ്റലിയിലെ ഫിനാലെ ലിഗ്വറെ എന്ന ഗ്രാമത്തിലെ രണ്ട് പെൺകുട്ടികൾ പറയും.
-
From a rooftop match that went viral to meeting @rogerfederer.
— ATP Tour (@atptour) July 31, 2020 " class="align-text-top noRightClick twitterSection" data="
Just incredible to see 💖pic.twitter.com/LuozuHYJiT
">From a rooftop match that went viral to meeting @rogerfederer.
— ATP Tour (@atptour) July 31, 2020
Just incredible to see 💖pic.twitter.com/LuozuHYJiTFrom a rooftop match that went viral to meeting @rogerfederer.
— ATP Tour (@atptour) July 31, 2020
Just incredible to see 💖pic.twitter.com/LuozuHYJiT
ഈ ലോക്ക്ഡൗൺ സമയത്ത് ടെന്നിസ് കളിക്കാൻ കോർട്ടും മറ്റ് മാർഗങ്ങളുമില്ലാതിരുന്ന 13 വയസുകാരിയായ വിട്ടോറിയ ഒലിവേറിയും 11 കാരിയായ കാറോള പെസ്സിനയും വീടിന്‍റെ ടെറസിലാണ് ടെന്നിസ് കളിച്ചത്. സ്കൂൾ ടെന്നിസ് താരങ്ങളായ പെൺകുട്ടികളുടെ പരിശീലകനാണ് വീടിന്‍റെ ടെറസില്‍ ടെന്നിസ് പരിശീലിക്കാൻ പറഞ്ഞത്. അസാമാന്യ കളി മികവുകൊണ്ട് ഇരുവരുടേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പെൺകുട്ടികൾ ടെറസിന് മുകളില്‍ ടെന്നിസ് പരിശീലിക്കുന്ന വീഡിയോ കണ്ട സാക്ഷാല്‍ റോജർ ഫെഡറർ തന്‍റെ പ്രൈവറ്റ് ജെറ്റില്‍ ഇറ്റലിയിലേക്ക് പറന്നു. അപ്രതീക്ഷിതമായി എത്തിയ താരത്തെ കണ്ട് കുട്ടികൾ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ലോക ടെന്നിസിലെ സൂപ്പർ താരത്തിനൊപ്പം ടെന്നിസ് കളിച്ചു. രണ്ട് വീടുകളുടെ ടെറസുകളിലായി ഫെഡററും പെൺകുട്ടികളും ടെന്നിസ് കളിക്കുന്ന വീഡിയോ എടിപി ടൂർ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ലോകം മുഴുവനുള്ള ആരാധകരും അതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.
12 മില്യൺ ട്വിറ്റർ കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്ക് ഇതുവരെയുണ്ടായിട്ടുള്ളത്. 38-ാം വയസിലും ഫെഡറർ ടെന്നിസിലെ മുടിചൂടാ മന്നനാണ്. പക്ഷേ പരിക്കിന്‍റെ പിടിയിലായിരുന്ന ഫെഡറർ പെൺകുട്ടികൾക്കൊപ്പം ടെന്നിസ് കളിക്കാൻ ഇറ്റലിയിലേക്ക് പറന്നതിന്‍റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. ഫെഡററെ നേരില്‍ കണ്ടത് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്നാണ് പെൺകുട്ടികൾ പറഞ്ഞത്. 8.5 മീറ്റർ ദൂരമുള്ള രണ്ട് മൂന്ന് നില കെട്ടിടങ്ങളുടെ മുകളില്‍ നിന്നാണ് ഫെഡററും കുട്ടികളും പരസ്പരം ടെന്നിസ് കളിക്കുന്നത്. കളിക്കിടയില്‍ ചിലപ്പോഴെല്ലാം ഫെഡററുടെ ഭാഗത്ത് തെറ്റുകൾ സംഭവിക്കുന്നുണ്ട്. അദ്ദേഹം അത് ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. ഇത്രയും തെറ്റുകൾ താൻ വരുത്തുമെന്ന് അവർ ചിന്തിക്കില്ലെന്നാണ് ഫെഡറർ പ്രതികരിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ വലത്തേ കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഫെഡറർ ആദ്യമായാണ് റാക്കറ്റെടുക്കുന്നത്. കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് സ്പെയിനിലെ മല്ലോർക്കയില്‍ സൂപ്പർ താരം റാഫേല്‍ നഡാല്‍ നടത്തുന്ന ടെന്നിസ് അക്കാദമിയിലേക്ക് ഇരുവരേയും ക്ഷണിച്ച ശേഷമാണ് ടെന്നിസിലെ എക്കാലത്തേയും രാജകുമാരനായ ഫെഡെക്‌സ് മടങ്ങിയത്. ടെന്നിസ് താരമെന്ന നിലയില്‍ കരിയറിലെ അവിസ്മരണീയ മുഹൂർത്തമെന്നാണ് ഫെഡറർ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.