വാഷിങ്‌ടണ്‍: റോജർ ഫെഡറർക്കും, ഡൊമിനിക്ക് തീമിനും പിന്നാലെ ഈ വർഷത്തെ യു.എസ് ഓപ്പണ്‍ ടെന്നിസിൽ നിന്ന് റാഫേൽ നദാലും പിൻമാറി. കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന്‍റെ പിൻമാറ്റം. ലോക മൂന്നാം നമ്പർ താരമായ നദാൽ ഇതുവരെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നാല് യു.എസ് ഓപ്പണുകളും അതിൽ ഉൾപ്പെടും
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരിക്ക് അലട്ടുന്നുണ്ട്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരാൻ സമയമെടുക്കും. തുടർന്നുള്ള വർഷങ്ങളിലെ മികച്ച പ്രകടനത്തിനായാണ് 2021 സീസണ്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചത്, താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഒരു വർഷത്തോളമായി കാലിലെ പരിക്ക് നദാലിനെ വേട്ടയാടുന്നുണ്ട്. ഫ്രഞ്ച് ഓപൺ സെമിഫൈനലിൽ നൊവാക് ദ്യോകോവിചിനോട് തോറ്റ നദാൽ വിംബിൾഡൺ, ഒളിമ്പിക്സ് എന്നിവയിൽ നിന്നും പിൻമാറിയിരുന്നു. യു.എസ് ഓപ്പണിന്‍റെ കർട്ടൻറൈസറായ സിൻസിനാറ്റി ഓപ്പണിൽ നിന്നും താരം നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു.
ALSO READ: മെസി അരങ്ങേറിയില്ല, എങ്കിലും പി.എസ്.ജിക്ക് തകർപ്പൻ വിജയം
അതേസമയം മുൻനിര താരങ്ങൾ പരുക്കുമൂലം പിന്മാറിയതോടെ ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ ഒന്നാമതെത്താനും കലണ്ടർ സ്ലാം തികയ്ക്കാനും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് കൂടുതൽ എളുപ്പമാകും.