മെൽബൺ: 2022 സീസണില്‍ വിജയത്തുടക്കം കുറിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ നവോമി ഒസാക്ക. മെൽബണിൽ നടന്ന സമ്മർ സെറ്റ് ടൂർണമെന്‍റുകളിലൊന്നില്‍ ഫ്രാന്‍സിന്‍റെ അലൈസ് കോർനെറ്റിനെയാണ് ജപ്പാന്‍ താരം തോല്‍പ്പിച്ചത്.
ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് നവോമിയുടെ വിജയം. സ്‌കോര്‍: 6-4, 3-6, 6-3. യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ നവോമി കളിക്കുന്ന ആദ്യ ടൂര്‍ ലെവല്‍ മത്സരം കൂടിയാണിത്.
also read: ബാഴ്‌സയില്‍ പിടിമുറുക്കി കൊവിഡ്; പെഡ്രിക്കും ടോറസിനും കൊവിഡ്
അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തിന് ശേഷം ആദ്യമായാണ് താരം മെല്‍ബണിലെ റോഡ് ലേവർ അരീന സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയത്.