ന്യൂഡല്‍ഹി: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റിന് ജപ്പാന്‍റെ സൂപ്പര്‍ താരം നവോമി ഒസാക്ക ഉണ്ടാകില്ല. പരിക്ക് കാരണം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റ് നഷ്‌ടമാകുമെന്ന് ഒസാക്ക തന്നെ ട്വീറ്റ് ചെയ്‌തു. തുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഒസാക്കയുടെ പിന്‍മാറ്റം. നേരത്തെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക മൂന്നാം നമ്പര്‍ താരം ഓസാക്ക സ്വന്തമാക്കിയിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ വിക്‌ടോറിയ അസരങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്ക പരാജയപ്പെടുത്തിയത്.
കൂടുതല്‍ വായനക്ക്: യുഎസ് ഓപ്പണില്‍ രണ്ടാമതും മുത്തമിട്ട് ജപ്പാന്‍റെ നവോമി ഒസാക്ക
സെപ്‌റ്റംബര്‍ 27 മുതലാണ് ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ക്ക് കളിമണ്‍ കോര്‍ട്ടില്‍ തുടക്കമാവുക. ടൂര്‍ണമെന്‍റ് ഒക്‌ടോബര്‍ 11ന് അവസാനിക്കും.