ETV Bharat / sports

മെറ്റ് ഗാല ഫാഷൻ മേളയില്‍ തിളങ്ങി നവോമി ഒസാക്ക - മെറ്റ് ഗാല ഫാഷൻ മേള

ലൂയിസ് വിറ്റൺ ഔട്ട് ഫിറ്റിലെത്തിയ താരം നീലയും പര്‍പ്പിളും കലര്‍ന്ന ഗൗണാണ് ധരിച്ചിരുന്നത്.

Naomi Osaka  Met Gala  Met Gala fashion choice  നവോമി ഒസാക്ക  മെറ്റ് ഗാല ഫാഷൻ മേള  മെറ്റ് ഗാല ഫാഷൻ
മെറ്റ് ഗാല ഫാഷൻ മേളയില്‍ തിളങ്ങി നവോമി ഒസാക്ക
author img

By

Published : Sep 14, 2021, 7:54 AM IST

വാഷിങ്ടൺ: ടെന്നീസ് കോര്‍ട്ടില്‍ മാത്രമല്ല, ഫാഷന്‍ ലോകത്തും തന്‍റേതായ ഇടം കണ്ടെത്തുകയാണ് ജപ്പാന്‍ താരം നവോമി ഒസാക്ക. മെറ്റ് ഗാല ഫാഷൻ മേളയില്‍ തിളങ്ങിയ നവോമിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലൂയിസ് വിറ്റൺ ഔട്ട് ഫിറ്റിലെത്തിയ താരം നീലയും പര്‍പ്പിളും കലര്‍ന്ന ഗൗണാണ് ധരിച്ചിരുന്നത്. സ്റ്റൈലിഷ് നെക്ക്‌ലൈനും കറുത്ത റഫ്ൾഡ് കേപ്പും താരത്തെ അതീവ സുന്ദരിയാക്കി. കറുത്ത നിറത്തിലുള്ള ബൂട്ട്‌സിനൊപ്പം വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും കൂടി ചേര്‍ന്നതോടെ ഫാഷനും തനിക്ക് ചേരുമെന്ന് നവോമി തെളിയിച്ചു.

തന്‍റെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് വസ്ത്രം രൂപ കല്‍പ്പന ചെയ്‌തതെന്നും, ലൂയിസ് വിറ്റനൊപ്പം അടുത്തിടെ ടെന്നീസിൽ നിന്നും വിരമിച്ച സഹോദരി മാരി ഒസാക്കയും വസ്ത്രങ്ങളുടെ രൂപ കല്‍പ്പനയില്‍ സഹായിച്ചതായി താരം പറഞ്ഞു.

also read: യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം

തങ്ങള്‍ ഇരുവരും ഫാഷനേയും ഡിസൈനിങ്ങിനേയും ഇഷ്ടപ്പെടുന്നുവെന്നും നവോമി കൂട്ടിച്ചേര്‍ത്തു. കാമുകനായ റാപ്പർ കോർഡെയുമായാണ് നവോമി ഗാലമേളയ്‌ക്ക് എത്തിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.