ദുബായ് : ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സ്കോട്‌ലൻഡിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. ശര്‍ദ്ദുല്‍ താക്കൂറിന് പകരം മൂന്നാം സ്‌പിന്നറായി വരുണ്‍ ചക്രവർത്തി ടീമിൽ ഇടം നേടി.
2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്‌ലന്‍ഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായാണ്. ഈ ലോകകപ്പിൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും സ്കോട്‌ലൻഡ് തോൽവി വഴങ്ങിയിരുന്നു.
-
🚨 Toss Update 🚨#TeamIndia have elected to bowl against Scotland. #T20WorldCup #INDvSCO
— BCCI (@BCCI) November 5, 2021 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/cAzmUe5OJM pic.twitter.com/ugdOkruzLH
">🚨 Toss Update 🚨#TeamIndia have elected to bowl against Scotland. #T20WorldCup #INDvSCO
— BCCI (@BCCI) November 5, 2021
Follow the match ▶️ https://t.co/cAzmUe5OJM pic.twitter.com/ugdOkruzLH🚨 Toss Update 🚨#TeamIndia have elected to bowl against Scotland. #T20WorldCup #INDvSCO
— BCCI (@BCCI) November 5, 2021
Follow the match ▶️ https://t.co/cAzmUe5OJM pic.twitter.com/ugdOkruzLH
താരതമ്യേന കരുത്തരായ അഫ്‌ഗാനിസ്ഥാനെതിരെ തകർപ്പൻ വിജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. കൂടാതെ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങൾ ഫോമിലേക്കു തിരിച്ചെത്തിയതും ഇന്ത്യക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ സെമിയിൽ കടക്കുന്നതിന് ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് വൻ വിജയം നേടേണ്ടിവരും.
ഇന്ന് നടന്ന ആദ്യത്തെ മത്സത്തിൽ നമീബിയക്കെതിരെ ന്യൂസിലൻഡ് 52 റണ്‍സിന്‍റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വിജയത്തോടെ കിവീസ് സെമി സാധ്യതകൾ ഒന്നുകൂടെ വർധിപ്പിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ന് കൂറ്റൻ മാർജിനിൽ ജയിക്കാനായില്ലെങ്കിൽ ഇന്ത്യയുടെ സെമി സാധ്യതകൾ അവസാനിക്കും.
-
🚨 Team News 🚨
— BCCI (@BCCI) November 5, 2021 " class="align-text-top noRightClick twitterSection" data="
A look at #TeamIndia's Playing XI 🔽 #T20WorldCup #INDvSCO
Follow the match ▶️ https://t.co/cAzmUe5OJM pic.twitter.com/shw0DA9PpO
">🚨 Team News 🚨
— BCCI (@BCCI) November 5, 2021
A look at #TeamIndia's Playing XI 🔽 #T20WorldCup #INDvSCO
Follow the match ▶️ https://t.co/cAzmUe5OJM pic.twitter.com/shw0DA9PpO🚨 Team News 🚨
— BCCI (@BCCI) November 5, 2021
A look at #TeamIndia's Playing XI 🔽 #T20WorldCup #INDvSCO
Follow the match ▶️ https://t.co/cAzmUe5OJM pic.twitter.com/shw0DA9PpO
പ്ലേയിങ് ഇലവൻ
ഇന്ത്യ : രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവർത്തി, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.
സ്കോട്ട്‌ലാന്‍ഡ് : ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍, മാത്യു ക്രോസ്, റിച്ചി ബെറിങ്ടണ്‍, കലും മക്ക്‌ലിയോഡ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, സഫ്യാന്‍ ഷരീഫ്, അലെസ്‌ഡയര്‍ ഇവാന്‍സ്, ബ്രാഡ്‌ലി വീല്‍