ETV Bharat / sports

ലോകത്ത് ഒന്നാമത് ; റൂർക്കേലയിലെ ബിർസ മുണ്ട സ്‌റ്റേഡിയത്തിന് മികവിന്‍റെ അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍

author img

By

Published : Jan 15, 2023, 5:20 PM IST

ഭിന്നശേഷിക്കാർ ഉള്‍പ്പടെ മത്സരം കാണാനെത്തുന്ന കാണികള്‍ക്ക് ക്ലാസിക് അനുഭവം സമ്മാനിക്കുന്ന റൂർക്കേലയിലെ ബിർസ മുണ്ട സ്‌റ്റേഡിയത്തിന് ലോകത്തെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമെന്ന അംഗീകാരം

World Largest hockey stadium  Birsa Munda International Stadium  Birsa Munda International Stadium details  Birsa Munda International Hockey Stadium  International Hockey Federation  റൂർക്കലയിലെ ബിർസ മുണ്ട സ്‌റ്റേഡിയം  അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍  ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയം  ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയം  സ്വാതന്ത്ര്യസമര സേനാനികള്‍  ബിർസ മുണ്ട  ഇത്തവണത്തെ ഹോക്കി ലോകകപ്പ്  ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ എങ്ങനെ കാണാം  ഒരു ക്ലാസിക് മാച്ച് അനുഭവം  ഭിന്നശേഷിക്കാർ
റൂർക്കലയിലെ ബിർസ മുണ്ട സ്‌റ്റേഡിയത്തെ അംഗീകരിച്ച് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍

റൂർക്കേല (ഒഡിഷ) : ലോകത്തെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമെന്ന അംഗീകാരം ഒഡിഷ റൂർക്കേലയിലെ ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയത്തിന്. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) ഈ അംഗീകാരം നല്‍കിയത്. ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനിയായ ബിർസ മുണ്ടയുടെ പേരിലുള്ള സ്‌റ്റേഡിയം ഹോക്കി ലോകകപ്പിനെ മുന്നില്‍ക്കണ്ട് 15 മാസം കൊണ്ടാണ് നിര്‍മിച്ചത്. മാത്രമല്ല ലോകകപ്പ് വില്ലേജിന്‍റെ നിര്‍മാണത്തിന് ഒമ്പത് മാസം മാത്രമാണെടുത്തത്.

എല്ലാവരെയും പരിഗണിച്ച്: ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഇരിപ്പിടങ്ങളും ഉള്‍പ്പടെ അതിനൂതനമായാണ് ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഇത്തവണത്തെ ഹോക്കി ലോകകപ്പിലെ ഇരുപത് മത്സരങ്ങൾ നടക്കുന്നതും ഇവിടെ വച്ചാണ്. ശാരീരിക വൈകല്യം നേരിടുന്ന ഹോക്കി ആരാധകരെ ഒന്നാം നിരയിലെ സ്‌റ്റാൻഡിലേക്കെത്തിക്കുന്നതിനായി ലിഫ്റ്റിലേക്ക് നയിക്കുന്ന റാമ്പ് നിർമിച്ചതുള്‍പ്പടെ ക്രമീകരണം കൂടുതൽ ഭിന്നശേഷി സൗഹാർദ്ദപരമാക്കിയിട്ടുമുണ്ട്. മാത്രമല്ല ഭിന്നശേഷിക്കാർക്ക് ഏത് ഗേറ്റ് മാര്‍ഗവും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്നും സ്‌റ്റേഡിയത്തിൽ അവർക്കായി 100 സീറ്റുകൾ പ്രത്യേകം നീക്കിവച്ചിട്ടുണ്ടെന്നും ഒഡിഷ സ്‌പോർട്‌സ് സെക്രട്ടറി ആർ.വിനീൽ കൃഷ്ണ അറിയിച്ചു.

World Largest hockey stadium  Birsa Munda International Stadium  Birsa Munda International Stadium details  Birsa Munda International Hockey Stadium  International Hockey Federation  റൂർക്കലയിലെ ബിർസ മുണ്ട സ്‌റ്റേഡിയം  അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍  ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയം  ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയം  സ്വാതന്ത്ര്യസമര സേനാനികള്‍  ബിർസ മുണ്ട  ഇത്തവണത്തെ ഹോക്കി ലോകകപ്പ്  ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ എങ്ങനെ കാണാം  ഒരു ക്ലാസിക് മാച്ച് അനുഭവം  ഭിന്നശേഷിക്കാർ
ബിർസ മുണ്ട സ്‌റ്റേഡിയത്തിന് പുറത്ത് കാത്ത് നില്‍ക്കുന്ന കാണികള്‍

സൗകര്യങ്ങളാണ് 'ഇവിടത്തെ മെയിന്‍': മത്സരം കാണാനായെത്തുന്ന കാണികള്‍ക്ക് ഒരു ക്ലാസിക് മാച്ച് അനുഭവം സമ്മാനിക്കാനാണ് സ്‌റ്റേഡിയം അധികൃതര്‍ ലക്ഷ്യമിടുന്നത്. ലോവര്‍ ബൗള്‍, അപ്പര്‍ ബൗള്‍ എന്നിങ്ങനെ രണ്ട് നിലകളായാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല സ്‌റ്റേഡിയത്തില്‍ ആരാധകർക്ക് ഒരു കാഴ്ചാതടസവും നേരിടാത്ത രീതിയിലാണ് ഗാലറിയില്‍ ഇരിപ്പിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ എവിടെ ഇരുന്ന് മത്സരം വീക്ഷിക്കുന്നു എന്നത് മാനദണ്ഡമാകില്ല.

വാഹനം ഒരു പ്രശ്‌നമേയല്ല : മത്സരം കാണാനായി വാഹനങ്ങളിലെത്തുന്ന കാണികള്‍ക്ക് സ്‌റ്റേഡിയത്തിന്‍റെ 100 മീറ്റർ ചുറ്റളവിൽ ആറ് വിശാലമായ പാർക്കിങ് ഏരിയകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഹനം പാര്‍ക്ക് ചെയ്‌ത ശേഷം ആരാധകരുടെ സ്‌റ്റാൻഡിലേക്കുള്ള നടത്തം ആസ്വാദ്യകരമാക്കാന്‍ മനോഹരമായ കലകളിലൂടെ ഹോക്കിയെ വിളംബരപ്പെടുത്തുന്ന തരത്തിലാണ് പാത രൂപകൽപന ചെയ്തിരിക്കുന്നത്. മാത്രമല്ല അവരുടെ സീറ്റുകളിലേക്ക് സംശയങ്ങള്‍ കൂടാതെ എത്തിപ്പെടാനാകുന്ന തരത്തില്‍ എല്ലായിടത്തും സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.