ETV Bharat / sports

watch: ലോകകപ്പ് ജേതാവിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ച് പിഎസ്‌ജി താരങ്ങള്‍ - മെസിക്ക് പിഎസ്‌ജി താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോകകപ്പ് ഇടവേളയ്‌ക്ക് ശേഷം പാരീസില്‍ തിരിച്ചെത്തിയ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് ഫ്രഞ്ച് ക്ലബ് പിഎസ്‌ജി.

World Cup Winner Lionel Messi Arrives in Paris  World Cup Winner Lionel Messi  Lionel Messi Arrives in Paris  PSG  PSG shares pics and video Messi Arrival  psg players give guard of honour to messi  Lionel Messi  fifa world cup  ഫിഫ ലോകകപ്പ്  ലയണല്‍ മെസി  ലയണല്‍ മെസി പാരീസിലെത്തി  മെസിക്ക് പിഎസ്‌ജി താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍
ലോകകപ്പ് ജേതാവിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ച് പിഎസ്‌ജി താരങ്ങള്‍
author img

By

Published : Jan 4, 2023, 5:26 PM IST

പാരീസ്: ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണല്‍ മെസി പാരീസില്‍ തിരികെയെത്തി. മെസി മടങ്ങിയെത്തിയതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പിഎസ്‌ജി തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് പരിശീലനത്തിനിറങ്ങിയ താരത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സഹതാരങ്ങള്‍ സ്വീകരിച്ചത്.

എന്നാല്‍ താരത്തിന് ഏതുതരത്തിലുള്ള സ്വീകരണമാണ് പിഎസ്‌ജി ഒരുക്കുകയെന്ന ആകാംഷയിലാണ് ആരാധകര്‍. കാരണം ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ലയണല്‍ മെസിയുടെ അര്‍ജന്‍റീന കിരീടം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ലോകകപ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നെങ്കിലും ക്ലബ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

തങ്ങളുടെ രാജ്യത്തെ പരാജയപ്പെടുത്തി മെസിയും സംഘവും നേടിയ ലോകകപ്പ് പാരീസില്‍ പ്രദര്‍ശിപ്പിക്കുന്നത് ആരാധകര്‍ക്ക് ഇഷ്‌ടപ്പെടില്ലെന്ന് പിഎസ്‌ജി ഭയക്കുന്നതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ലോകകപ്പ് ഇടവേള കഴിഞ്ഞ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ശേഷം മാത്രമേ പാരീസിലേക്ക് മടങ്ങിയെത്തൂവെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഫ്രഞ്ച് ലീഗില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച പിഎസ്‌ജി ഒന്നില്‍ തോല്‍വി വഴങ്ങിയിരുന്നു. ലെന്‍സിനെതിരായ മത്സരത്തിലായിരുന്നു പിഎസ്‌ജിയുടെ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലെന്‍സ് പിഎസ്‌ജിയെ കീഴടക്കിയത്.

ഫ്രഞ്ച് ലീഗിന്‍റെ ഈ സീസണില്‍ പിഎസ്‌ജിയുടെ ആദ്യ പരാജയമായിരുന്നുവിത്. അതേസമയം ഈ സമ്മറില്‍ പിഎസ്‌ജിയുമായുള്ള 35കാരന്‍റെ കരാര്‍ അവസാനിക്കും. ക്ലബിനൊപ്പം തുടരാമെന്ന് മെസി ഉറപ്പ് നല്‍കിയതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

Also read: Watch: 'സൗത്ത് ആഫ്രിക്കയില്‍ വന്നത് കരിയറിന്‍റെ അവസാനമല്ല'; നാക്ക് പിഴച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ട്രോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.