ബ്യൂണസ് ഐറിസ് : ഫിഫ ലോകകപ്പ് യോഗ്യത (FIFA World Cup Qualifier) മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം ജയം (Third Win For Argentina in World Cup Qualifier). സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi) രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ മത്സരത്തില്‍ പരാഗ്വെയെ (Paraguay) എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന തകര്‍ത്തത് (Argentina vs Paraguay Match Result). ബെല്‍ഗ്രാനോയിലെ എല്‍ മൊനുമെന്‍റല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രതിരോധ നിര താരം നിക്കോളസ് ഒട്ടമെന്‍ഡിയാണ് (Nicolas Otamendi) ലോകചാമ്പ്യന്മാര്‍ക്കായി എതിര്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തില്‍ 4-3-3 ശൈലിയിലാണ് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി (Lionel Scaloni) തന്‍റെ ടീമിനെ കളത്തിലിറക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ആയിരുന്നു അര്‍ജന്‍റൈന്‍ സംഘം ആദ്യ പകുതി പന്ത് തട്ടിയത്. നിക്കോളസ് ഗോണ്‍സാലസ് (Nicolas Gonzalez), ലൗട്ടാരോ മാര്‍ട്ടിനെസ് (Lautaro Martinez), യൂലിയന്‍ അല്‍വാരസ് (Julian Alvarez) എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്‍റെ ചുമതല.
-
Argentina stay perfect in World Cup qualifying thanks to this ridiculous Otamendi volley 🤯
— B/R Football (@brfootball) October 13, 2023 " class="align-text-top noRightClick twitterSection" data="
(via @TV_Publica)pic.twitter.com/rdwNsZRIKY
">Argentina stay perfect in World Cup qualifying thanks to this ridiculous Otamendi volley 🤯
— B/R Football (@brfootball) October 13, 2023
(via @TV_Publica)pic.twitter.com/rdwNsZRIKYArgentina stay perfect in World Cup qualifying thanks to this ridiculous Otamendi volley 🤯
— B/R Football (@brfootball) October 13, 2023
(via @TV_Publica)pic.twitter.com/rdwNsZRIKY
മെസിയുടെ അഭാവത്തില്‍ ക്യാപ്‌റ്റന്‍ റോള്‍ ചെയ്‌തത് ഒട്ടമെന്‍ഡിയാണ്. ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ലീഡ് പിടിക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് സാധിച്ചിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു അര്‍ജന്‍റീനയുടെ ഗോള്‍ പിറന്നത്.
-
Lionel Messi almost scored an incredible goal right from the corner 🔥
— Inter Miami FC Hub (@Intermiamicfhub) October 13, 2023 " class="align-text-top noRightClick twitterSection" data="
He has been trying that for sometime now and we may see that go in sooner than later 🐐#Messi #Argentina #InterMiamiCF pic.twitter.com/9S4gcmP4KU
">Lionel Messi almost scored an incredible goal right from the corner 🔥
— Inter Miami FC Hub (@Intermiamicfhub) October 13, 2023
He has been trying that for sometime now and we may see that go in sooner than later 🐐#Messi #Argentina #InterMiamiCF pic.twitter.com/9S4gcmP4KULionel Messi almost scored an incredible goal right from the corner 🔥
— Inter Miami FC Hub (@Intermiamicfhub) October 13, 2023
He has been trying that for sometime now and we may see that go in sooner than later 🐐#Messi #Argentina #InterMiamiCF pic.twitter.com/9S4gcmP4KU
മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ (Rodrigo De Paul) എടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളില്‍ ഫ്രീയായി ഉണ്ടായിരുന്ന ഒട്ടമെന്‍ഡി തകര്‍പ്പന്‍ വോളിയിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ ഗോളിന് ശേഷം പരാഗ്വെയേ വിറപ്പിച്ച നിരവധി അവസരങ്ങളാണ് അര്‍ജന്‍റീന സൃഷ്‌ടിച്ചത്. എന്നാല്‍, അതില്‍ ഒന്നുപോലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല.
53-ാം മിനിട്ടിലായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലേക്കിറങ്ങിയത്. യൂലിയന്‍ അല്‍വാരസിനെ തിരികെ വിളിച്ചാണ് സ്‌കലോണി മെസിയെ കളത്തിലിറക്കിയത്. പരാഗ്വെന്‍ ഗോള്‍മുഖത്തെ വിറപ്പിച്ചെങ്കിലും മെസിക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല.
-
Lionel Messi was denied by the goal post twice both the shots were from set pieces!!
— Inter Miami FC Hub (@Intermiamicfhub) October 13, 2023 " class="align-text-top noRightClick twitterSection" data="
How did that not go in 😭😭😭#Messi #Argentina pic.twitter.com/jeincH1X1f
">Lionel Messi was denied by the goal post twice both the shots were from set pieces!!
— Inter Miami FC Hub (@Intermiamicfhub) October 13, 2023
How did that not go in 😭😭😭#Messi #Argentina pic.twitter.com/jeincH1X1fLionel Messi was denied by the goal post twice both the shots were from set pieces!!
— Inter Miami FC Hub (@Intermiamicfhub) October 13, 2023
How did that not go in 😭😭😭#Messi #Argentina pic.twitter.com/jeincH1X1f
തെക്കന്‍ അമേരിക്ക ലോകകപ്പ് യോഗ്യത റൗണ്ടില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടിയ അര്‍ജന്‍റീനയ്‌ക്ക് 9 പോയിന്‍റാണ് നിലവില്‍ (World Cup Qualifier CONMEBOL Points Table). ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തില്‍ പെറുവാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍ (World Cup Qualifier Argentina vs Peru). ഒക്ടോബര്‍ 18നാണ് ഈ മത്സരം.