ETV Bharat / sports

ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിത വിഭാഗം ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ വിലക്കുമായി ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ

രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ കാസ്റ്റർ സെമന്യയെപ്പോലുള്ള കായികതാരങ്ങൾക്ക് മത്സരിക്കുന്നതിന് പുതിയ നിയമങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. നേരത്തെ ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് വനിതകളുടെ എലൈറ്റ് റേസുകളിൽ പങ്കെടുക്കുന്നതിനും ട്രാൻസ്‌ജെൻഡർ റഗ്‌ബി താരങ്ങൾക്ക് അന്താരാഷ്‌ട്ര വനിത ലീഗുകളിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു

transgender women from female events  transgender women  national news  World Athletics  World Athletics President Sebastian Coe  ലോക അത്‌ലറ്റിക്‌സ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോ  സെബാസ്റ്റ്യൻ കോ  international news  sports news  Caster Semenya South Africa  Olympic champion Caster Semenya of South Africa  Differences in sex development  DSD Athletes
ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിത വിഭാഗം ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ വിലക്ക്
author img

By

Published : Mar 27, 2023, 12:58 PM IST

സ്റ്റോക്‌ഹോം: വനിത വിഭാഗം ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ വനിതകൾ മത്സരിക്കുന്നതിന് വിലക്കുമായി ലോക അത്‌ലറ്റിക്‌സ് അസോസിയേഷൻ. ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പൂർണമായും നിയന്ത്രണ വിധേയമാക്കാതെ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നാണ് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോ വ്യക്‌തമാക്കുന്നത്. പ്രായപൂർത്തിയായ പുരുഷനിൽ നിന്നും ഒരു വനിത ട്രാൻസ്‌ജെൻഡറായി പരിവർത്തനം ചെയ്യപ്പെട്ട താരങ്ങൾക്കും മാർച്ച് 31 മുതൽ വനിത ലോക റാങ്കിങ് മത്സരങ്ങളിൽ പങ്കെടുക്കാനാകില്ലെന്നും ഗ്ലോബൽ ട്രാക്ക് ആൻഡ് ഫീൽഡ് ഫെഡറേഷൻ യോഗത്തിലാണ് തീരുമാനമെടുത്തത്.

ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ പ്രശ്‌നത്തെക്കുറിച്ച് 40 ദേശീയ ഫെഡറേഷനുകൾ, ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ട്രാൻസ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള സംഘടനകൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗവും ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ വനിത വിഭാഗത്തിൽ മത്സരിക്കേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ജീവശാസ്‌ത്രപരമായ സ്‌ത്രീകളെകളെക്കാൾ ട്രാൻസ്‌വുമണുകൾ കൂടുതൽ ആനുകൂല്യങ്ങൾ നിലനിർത്തുന്നില്ല എന്നതിന് മതിയായ തെളിവുകളില്ലെന്നാണ് പൊതുവായ ധാരണ. ഇവരെ വനിത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായി ശാരീരികമായി എന്തെങ്കിലും മെച്ചപ്പെടുത്തിയതിന് കൂടുതൽ തെളിവുകൾ ആവശ്യമാണ്. കായിക രംഗത്തെ മികവുറ്റതാക്കാൻ ഈ മാറ്റങ്ങൾ ഗുണം ചെയ്യുമെന്നാണ് വിശ്വാസമെന്നും കോ പറഞ്ഞു.

ഈ വിധി ശാശ്വതമല്ല; ഈ തീരുമാനം എക്കാലവും തുടരുമെന്ന് പറയുന്നില്ല. ശാസ്ത്രീയ സംഭവവികാസങ്ങൾ കൂടുതൽ നിരീക്ഷിക്കാൻ ട്രാൻസ്‌ജെൻഡറായ വ്യക്തിയുടെ നേതൃത്വത്തിൽ ഒരു വർക്കിങ് ഗ്രൂപ്പ് സൃഷ്‌ടിക്കുമെന്ന് കോ പറഞ്ഞു. മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി വനിത അത്‌ലറ്റുകളോട് നീതി പുലർത്തണമെന്ന കാഴ്‌ചപ്പാട് ഞങ്ങൾ തുടരുന്നു. വരും വർഷങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ആവശ്യമായ തെളിവുകൾ ലഭ്യമാകുമ്പോൾ ഈ വിഷയത്തെ കൂടുതൽ അവലോകനം ചെയ്യും. എന്നാൽ അത്‌ലറ്റിക്‌സിലെ വനിത വിഭാഗത്തിന്‍റം സമഗ്രത പരമപ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

രാജ്യാന്തര മത്സരങ്ങൾക്ക് യോഗ്യത നേടുന്നതിനായി ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ ടെസ്റ്റോസ്റ്റിറോൺ അളവ് ലിറ്ററിന് 2.5 നാനോമോളിൽ താഴെയായി 24 മാസത്തേക്ക് നിലനിർത്തണമെന്നാണ് തീരുമാനം. നിലവിൽ അന്താരാഷ്‌ട്രതലത്തിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളാരും മത്സരിക്കുന്നില്ല. അതുകൊണ്ടുതന്നെ വനിത വിഭാഗം മത്സരത്തിന്‍റെ വിധി നിർണയിക്കുന്നതിൽ ഈ അത്‌ലറ്റുകൾ ചെലുത്തുന്ന സ്വാധീനത്തിന് വ്യക്‌തമായ തെളിവുകളൊന്നുമില്ല. വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

ലൈംഗിക വികസനത്തിലെ വ്യത്യാസങ്ങളുള്ള (Differences in sex development) കായികതാരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനും കൗൺസിൽ തീരുമാനമെടുത്തു. മറ്റു വ്യക്‌തികളിൽ നിന്നും വ്യത്യസ്‌തമായി ഒരു വ്യക്‌തിയിൽ ജനനേന്ദ്രിയങ്ങൾ ഉൾപ്പെടെയുള്ളവയുടെ ജീനുകൾ, ഹോർമോണുകൾ, പ്രത്യുൽപാദന അവയവങ്ങൾ എന്നിവയിൽ വ്യത്യാസങ്ങൾ കാണപ്പെടുന്ന അപൂർവമായ അവസ്ഥയാണിത്.

ALSO READ: ട്രാൻസ്‌ജെൻഡർ റഗ്‌ബി താരങ്ങൾക്ക് അന്താരാഷ്‌ട്ര വനിത ലീഗുകളിൽ വിലക്ക്

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ഡിഎസ്‌ഡി (DSD) അത്‌ലറ്റുകൾക്ക് വനിത വിഭാഗത്തിൽ മത്സരിക്കാൻ അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് ലിറ്ററിന് 2.5 നാനോമോളിൽ താഴെയായി കുറയ്‌ക്കേണ്ടിവരും. നിലവിൽ ഒരു വർഷത്തേക്ക് 5ൽ താഴെയായി നിലനിർത്തണമെന്നായിരുന്നു നിയമം.

800 മീറ്ററിൽ രണ്ട് തവണ സ്വർണ മെഡൽ ജേതാവായ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യയാണ് ഏറ്റവും ഉയർന്ന ഡിഎസ്‌ഡി അത്‌ലറ്റ്. കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര വിഭാഗമായ 5,000 മീറ്റർ യോഗ്യത ഹീറ്റ്സിൽ 13-ാം സ്ഥാനത്തെത്തിയിരുന്നു. അടുത്ത വർഷത്തെ ഒളിമ്പിക്‌സിൽ താരത്തിന് മത്സരിക്കണമെങ്കിൽ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നതിനായി ആറു മാസത്തെ ചികിത്സയ്‌ക്ക് വിധേയമാകേണ്ടി വരും. എന്നാൽ മുൻ നിയമങ്ങൾക്കനുസരിച്ച് ഒരു പതിറ്റാണ്ട് മുമ്പ് ഹോർമോൺ ചികിത്സയ്ക്ക് വിധേയയായ താൻ ഇനി ഒരിക്കലും ചികിത്സയ്‌ക്ക് തയ്യാറാകില്ലെന്ന് കാസ്റ്റർ സെമന്യ വ്യക്തമാക്കി.

ALSO READ: ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് വനിതകളുടെ എലൈറ്റ് റേസുകളിൽ വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.