ടോക്കിയോ : പാര അത്‌ലറ്റുകളുടെ അതിജീവനത്തിന് ആദരവര്‍പ്പിച്ചും, കൊവിഡ് -19 മഹാമാരി സൃഷ്ടിച്ച കടുത്ത ദുരിതത്തിലും മുന്നോട്ടുപോകാനുള്ള സന്ദേശം നല്‍കിയും 16ാമത് പാരലിമ്പിക്‌സിന് ടോക്കിയോയില്‍ ഔദ്യോഗിക തുടക്കം.
വൈവിധ്യങ്ങളുടേയും ഉൾപ്പെടുത്തലിന്‍റെയും പ്രതീകമായ 'പാരാ എയർപോർട്ടില്‍' ആണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പാര അത്‌ലറ്റുകളുടെ മനോവീര്യം ചിത്രീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ആരംഭം.
അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ആൻഡ്രൂ പാർസണ്‍സും ജാപ്പനീസ് ചക്രവർത്തി നരുഹിറ്റോയെയും താരങ്ങളെ സ്വാഗതം ചെയ്തു.
-
A proud moment for all Indians!
— Anurag Thakur (@ianuragthakur) August 24, 2021 " class="align-text-top noRightClick twitterSection" data="
India’s 🇮🇳 Paralympians at #Tokyo2020 led by Tek Chand who won the Bronze Medal in Men’s Shot Put at the Asian Para Games Jakarta Indonesia, 2018.
| @ParalympicIndia @Paralympics | https://t.co/vRsVgwA870 pic.twitter.com/z34oN0BEfk
">A proud moment for all Indians!
— Anurag Thakur (@ianuragthakur) August 24, 2021
India’s 🇮🇳 Paralympians at #Tokyo2020 led by Tek Chand who won the Bronze Medal in Men’s Shot Put at the Asian Para Games Jakarta Indonesia, 2018.
| @ParalympicIndia @Paralympics | https://t.co/vRsVgwA870 pic.twitter.com/z34oN0BEfkA proud moment for all Indians!
— Anurag Thakur (@ianuragthakur) August 24, 2021
India’s 🇮🇳 Paralympians at #Tokyo2020 led by Tek Chand who won the Bronze Medal in Men’s Shot Put at the Asian Para Games Jakarta Indonesia, 2018.
| @ParalympicIndia @Paralympics | https://t.co/vRsVgwA870 pic.twitter.com/z34oN0BEfk
ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ജാവലിൽ ത്രോയിൽ എഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ തെക്‌ചന്ദ് ഇന്ത്യൻ പതാകയേന്തി.
57 വർഷത്തിനുശേഷമാണ് പാരലിമ്പിക്സ് വീണ്ടും ടോക്കിയോയിലേക്ക് തിരിച്ചെത്തിയത്. ഇതോടെ രണ്ടുതവണ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമായി ജാപ്പാന്‍റെ തലസ്ഥാനം മാറി.
also read:'എന്നെ പുറത്താക്കാനല്ല ബുംറ ശ്രമിച്ചത്, ഈ അനുഭവം കരിയറിലാദ്യം'; തുറന്നടിച്ച് ആൻഡേഴ്‌സണ്‍
പാരലിമ്പിക്‌സിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ മത്സരിക്കാനെത്തുന്ന ഗെയിംസ് കൂടിയാണ് ടോക്കിയോയിലേത്.
160 രാജ്യങ്ങളില്‍ നിന്നായി 4403 അത്‌ലറ്റുകളാണ് ഇക്കുറി പാരലിമ്പിക്‌സിന്‍റെ ആവേശപ്പോരിനെത്തിയത്. ഇതില്‍ 2550 പേര്‍ പുരുഷന്മാരും 1853 പേര്‍ വനിതകളുമാണ്.
അതേസമയം 54 പേരടങ്ങിയ സംഘത്തെയാണ് ഇന്ത്യ ടോക്കിയോയിലേക്ക് അയച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍.