സെവിയ്യ : സമീപകാലത്ത് വർണവെറിയൻമാരുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാണ് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ സീസണില്‍ മാത്രമായി പത്ത് തവണയിലധികം വിനീഷ്യസ് മൈതാനങ്ങൾക്ക് അകത്തും പുറത്തുമായി വംശീയാധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. വിനീഷ്യസിനെ ലക്ഷ്യമിട്ട് നടത്തിയ അധിക്ഷേപങ്ങളിൽ നടപടിയെടുത്തിരുന്നെങ്കിലും ഈ സീസണിലും ആരാധകരുടെ പെരുമാറ്റത്തിന് മാറ്റം വന്നില്ല (Vinicius Junior praises Sevilla after ejecting fan for racism).
കഴിഞ്ഞ ദിവസം നടന്ന സെവിയ്യ - റയൽ മാഡ്രിഡ് (Sevilla vs Real Madrid) മത്സരത്തിന്‍റെ 86-ാം മിനിട്ടിലാണ് യുവതാരത്തിനെതിരെ സ്റ്റേഡിയത്തിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. സെവിയ്യ ആരാധകർ കുരങ്ങൻ വിളികളും ചില പ്രത്യക ആംഗ്യങ്ങളും കാണിക്കുകയായിരുന്നു. ചെറിയ പെൺകുട്ടിയടയ്‌ക്കമുള്ള സെവിയ്യ ആരാധകരുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
വംശീയ അധിക്ഷേപം നടത്തിയ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയ സെവിയ്യ അധികൃതർ ക്ലബിൽ വംശീയ വിധ്വേഷത്തിന് സ്ഥാനമില്ലെന്നും സംഭവത്തിൽ നടപടിയെടുക്കുമെന്നും അറിയിച്ചു. അന്വേഷണ വിധേയമായി കസ്റ്റഡിയിലുള്ളവരുടെ ക്ലബ് അംഗത്വം അസാധുവാക്കുന്നതുൾപ്പടെ കർശനമായ നടപടികൾ നേരിടേണ്ടി വരും.
-
Parabéns ao Sevilla pelo rápido posicionamento e pela punição em mais um triste episódio para o futebol espanhol.
— Vini Jr. (@vinijr) October 21, 2023 " class="align-text-top noRightClick twitterSection" data="
Infelizmente, tive acesso a um vídeo com outro ato racista na partida deste sábado, dessa vez praticado por uma criança. Lamento muito que não haja ninguém para… pic.twitter.com/azlZ7ccPNZ
">Parabéns ao Sevilla pelo rápido posicionamento e pela punição em mais um triste episódio para o futebol espanhol.
— Vini Jr. (@vinijr) October 21, 2023
Infelizmente, tive acesso a um vídeo com outro ato racista na partida deste sábado, dessa vez praticado por uma criança. Lamento muito que não haja ninguém para… pic.twitter.com/azlZ7ccPNZParabéns ao Sevilla pelo rápido posicionamento e pela punição em mais um triste episódio para o futebol espanhol.
— Vini Jr. (@vinijr) October 21, 2023
Infelizmente, tive acesso a um vídeo com outro ato racista na partida deste sábado, dessa vez praticado por uma criança. Lamento muito que não haja ninguém para… pic.twitter.com/azlZ7ccPNZ
സെവിയ്യയുടെ ഈ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് വിനീഷ്യസ് രംഗത്തെത്തി. സ്റ്റേഡിയത്തിലെ സെവിയ്യ ആരാധകൻ കുരങ്ങിനെ അനുകരിക്കുന്ന ഒരു ചിത്രം എക്‌സിൽ പങ്കുവച്ചുകൊണ്ടാണ് താരത്തിന്‍റെ പ്രതികരണം. 'സ്‌പാനിഷ് ഫുട്‌ബോളിലെ മറ്റൊരു സങ്കടകരമായ സംഭവത്തിൽ വളരെ വേഗത്തിൽ നടപടിയെടുത്ത സെവിയ്യ ക്ലബ് അധികൃതർക്ക് അഭിനന്ദനങ്ങൾ. നിർഭാഗ്യവശാൽ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ചെറിയ പെൺകുട്ടി നടത്തിയ വംശീയ വിദ്വേഷത്തിന്‍റെ ദൃശ്യങ്ങളുണ്ട്. നിങ്ങളെ പഠിപ്പിക്കാൻ ആരുമില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. ഇവരിൽ നിന്ന് വ്യത്യസ്‌തമായ മനോഭാവമുള്ള പൗരന്മാരുടെ ഉന്നമനത്തിനായി ബ്രസീലിലെ വിദ്യാഭ്യാസത്തിന് ആവശ്യമായ പിന്തുണ നൽകാറുണ്ട്' - വിനീഷ്യസ് എക്‌സിൽ കുറിച്ചു.
-
Classic La liga behavior...pic.twitter.com/5Fj1WmE9qF
— Yasser (@078Yasser) October 21, 2023 " class="align-text-top noRightClick twitterSection" data="
">Classic La liga behavior...pic.twitter.com/5Fj1WmE9qF
— Yasser (@078Yasser) October 21, 2023Classic La liga behavior...pic.twitter.com/5Fj1WmE9qF
— Yasser (@078Yasser) October 21, 2023
ഇത്തരത്തിലുള്ള അനിഷ്‌ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്‌പാനിഷ് അധികാരകളുടെ ഭാഗത്ത് നിന്നുണ്ടാവണം. ഇതിനായി അധികൃതർ നിയമനിർമാണം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള ആളുകളെ ക്രിമിനൽ ശിക്ഷയ്‌ക്ക് വിധേയമാക്കണമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ വിനീഷ്യസ് ആവശ്യപ്പെട്ടു.
ALSO READ : ഗാലറികളില്‍ ആർത്തലച്ച് വർണവെറിയൻമാർ... എവ്രയും എറ്റുവും മരിയോയും സ്റ്റെർലിങും... ഇപ്പോൾ വിനിഷ്യസും
കഴിഞ്ഞ സീസണില്‍ വലൻസിയയ്‌ക്കെതിരായ റയലിന്‍റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസ് കടുത്ത രീതിയിൽ വംശീയാധിക്ഷേപം നേരിട്ടത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ ബ്രസീലിയൻ താരത്തെ വരവേറ്റിരുന്നത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഇതിലും ക്രൂരമായ അധിക്ഷേപത്തിന് വിനീഷ്യസ് ഇരയായിരുന്നു. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് മാഡ്രിഡ് നഗരത്തിലെ ഒരു പാലത്തില്‍ 'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ വിനീഷ്യസിന്‍റെ കോലം തൂക്കിയിട്ടിരുന്നു.