ജിദ്ദ : സൗദി അറേബ്യൻ ഗ്രാൻഡ് പ്രീയിൽ മുത്തമിട്ട് മാക്‌സ് വെർസ്റ്റാപ്പൻ. ഫെരാരിയുടെ ചാൾസ് ചാൾസ് ലക്ലർക്കുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ 0.5 സെക്കന്‍റിന്‍റെ വ്യത്യാസത്തിലാണ് റെഡ്ബുൾ ഡ്രൈവർ വെർസ്റ്റാപ്പൻ പോഡിയത്തിലേറിയത്. ഫെരാരിയുടെ കാർലോ സൈൻസ് മൂന്നാമതും റെഡ്ബുള്ളിന്‍റെ സെർജിയോ പെരെസ് നാലാം സ്ഥാനത്തും എത്തി.
-
Respect 🤜💥🤛
— Formula 1 (@F1) March 27, 2022 " class="align-text-top noRightClick twitterSection" data="
Love to see it @Charles_Leclerc and @Max33Verstappen! #SaudiArabianGP #F1 pic.twitter.com/1qn7kNFByZ
">Respect 🤜💥🤛
— Formula 1 (@F1) March 27, 2022
Love to see it @Charles_Leclerc and @Max33Verstappen! #SaudiArabianGP #F1 pic.twitter.com/1qn7kNFByZRespect 🤜💥🤛
— Formula 1 (@F1) March 27, 2022
Love to see it @Charles_Leclerc and @Max33Verstappen! #SaudiArabianGP #F1 pic.twitter.com/1qn7kNFByZ
ഈ സീസണിൽ ബഹ്റൈനിലെ ആദ്യ ഗ്രാന്‍റ് പ്രീ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വെർസ്റ്റാപ്പന്‍റെ ആദ്യ ജയമാണിത്. മാക്‌സ് വെർസ്റ്റാപ്പനും സഹതാരം സെർജിയോ പെരസും ബഹ്റൈൻ റേസിന്‍റെ അവസാന ലാപ്പിൽ എൻജിൻ തകരാറുമൂലം പിൻമാറിയത് റെഡ്ബുള്ളിന് തിരിച്ചടിയായിരുന്നു. മേഴ്‌സിഡെസിന്‍റെ ജോർജ് റസൽ അഞ്ചാമതും ആൽപൈനിന്‍റെ എസ്‌തബാൻ ഒകോണും മക്ലാരന്‍റെ ലാണ്ടോ നോറിസും യഥാക്രമം ആറും ഏഴും സ്ഥാനത്തും ഫിനിഷ് ചെയ്‌തു. പതിനഞ്ചാമതായി റേസ് തുടങ്ങിയ മുൻ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
ALSO READ: Formula 1 | ഫോര്‍മുല ട്രാക്കില്‍ അപകടം; മിക് ഷൂമാക്കറുടെ കാർ തകർന്നു
-
VERSTAPPEN WINS IN JEDDAH!! 🏆
— Formula 1 (@F1) March 27, 2022 " class="align-text-top noRightClick twitterSection" data="
Leclerc finishes just behind in second, Sainz takes third#SaudiArabianGP #F1 pic.twitter.com/FaAhZ5w0v6
">VERSTAPPEN WINS IN JEDDAH!! 🏆
— Formula 1 (@F1) March 27, 2022
Leclerc finishes just behind in second, Sainz takes third#SaudiArabianGP #F1 pic.twitter.com/FaAhZ5w0v6VERSTAPPEN WINS IN JEDDAH!! 🏆
— Formula 1 (@F1) March 27, 2022
Leclerc finishes just behind in second, Sainz takes third#SaudiArabianGP #F1 pic.twitter.com/FaAhZ5w0v6
ഹൂതി വിമതരുടെ അക്രമണത്തിന് പിന്നാലെയുണ്ടായ അനിശ്ചിതാവസ്ഥക്കൊടുവിലാണ് ജിദ്ദ കോർണിച്ചെ സർക്യൂട്ടിൽ വേഗപ്പോരിന് തുടക്കമായത്. ഏഴ് തവണ വേഗപ്പോരിന്‍റെ രാജാവായ ഹാമിൽട്ടണിന് പകരം വെർസ്റ്റാപ്പന്‍റെ എതിരാളിയായി ലക്ലാർക്കിന്‍റെ വരവ് ഊട്ടിയുറപ്പിക്കുന്നതായിരിന്നു ഇന്നലത്തെ പ്രകടനം. സീസണിലെ ആദ്യ ഗ്രാന്‍റ് പ്രീയായ ബഹ്റൈൻ ഗ്രാന്‍റ് പ്രീയിൽ ഫെരാരിക്കായി ചാൾസ് ലക്ലർക്ക്, കാർലോസ് സൈൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു.